ധാക്ക: ബംഗ്ലാദേശില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെ മറ്റൊരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. നര്‍സിങ്ഡി ജില്ലയിലെ ചാര്‍സിന്ദൂറിലെ പലചരക്ക് വ്യാപാരിയായ മണി ചക്രവര്‍ത്തിയാണ് കൊല്ലപ്പെട്ടത്.
18 ദിവസത്തിനുള്ളില്‍ ഹൈന്ദവ സമുദായംഗങ്ങള്‍ക്ക് നേരെ നടക്കുന്ന ആറാമത്തെ ആക്രമണമാണിത്. തിങ്കളാഴ്ച രാത്രി മണി ചക്രവര്‍ത്തിയെ അജ്ഞാതര്‍ ആക്രമിച്ചതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു .ഷിബ്പൂര്‍ ഉപാസിലയിലെ സദാര്‍ച്ചര്‍ മേഖലയിലെ മദന്‍ താക്കൂറിന്റെ മകനാണ് മണി ചക്രവര്‍ത്തി.
Hindu youth killed in Bangladesh: Grocery merchant Mani Chakraborty dies













