ടെക്‌സാസ്: അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് അപ്രതീക്ഷിത ആഘാതം സൃഷ്ടിച്ചുകൊണ്ട് ടെക്‌സാസ് ഗവര്‍ണര്‍ സംസ്ഥാനത്ത് പുതിയ എച്ച്വണ്‍ ബി വീസയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ ഗ്രെഗ് ഏബര്‍ട്ടാണ് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും ഗവേഷകര്‍ക്കും വലിയ തിരിച്ചടി നല്‍കിക്കൊണ്ടുള്ള ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഏജന്‍സികളിലും പൊതു സര്‍വകലാശാലകളിലും പുതിയ വിസ അപേക്ഷകള്‍ നല്‍കുന്നത് അടിയന്തരമായി മരവിപ്പിക്കാനാണ് ഗവര്‍ണറുടെ ഉത്തരവ്.അമേരിക്കന്‍ ജോലികള്‍ അമേരിക്കക്കാര്‍ക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ കര്‍ശന നടപടിയെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് കൂടിയായ ഏബട്ട് വ്യക്തമാക്കി. 2027 മെയ് 31 വരെ ഈ നിരോധനം തുടരും. എച്ച്-1 ബി വിസ പ്രോഗ്രാമില്‍ വ്യാപകമായ ദുരുപയോഗം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും വിദേശ തൊഴിലാളികളെ കുറഞ്ഞ ശമ്പളത്തില്‍ നിയമിക്കുന്നതിനായി അമേരിക്കന്‍ തൊഴിലാളികളെ പിരിച്ചുവിടുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ടെക്‌സസിലെ സാമ്പത്തീക സ്രോതസ് അമേരിക്കന്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും വേണ്ടിയാകണം. നികുതിപ്പണം ഉപയോഗിച്ച് നല്‍കുന്ന ജോലികള്‍ അമേരിക്കക്കാര്‍ക്ക് തന്നെ ലഭിക്കണം,’ അദ്ദേഹം വ്യക്തമാക്കി.
2024-ലെ കണക്കനുസരിച്ച് ആകെ എച്ച്-1 ബി വിസകളില്‍ എത്തുന്നവരില്‍ 71 ശതമാനവുംഇന്ത്യക്കാരായിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടം വിസ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസായി ഏര്‍പ്പെടുത്തിയതും ടെക്‌സസ് പോലുള്ള സംസ്ഥാനങ്ങള്‍ നേരിട്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും ഇന്ത്യന്‍ ഐടി മേഖലയ്ക്ക് വലിയ ഭീഷണിയാണ്. ഇന്ത്യന്‍ ഐടി സേവന കമ്പനികളുടെ വിസ അപ്രൂവലുകളില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് 2025-ല്‍ രേഖപ്പെടുത്തിയത്.
ഗവര്‍ണറുടെ ഈ തീരുമാനം ടെക്‌സസിലെ പൊതു സര്‍വകലാശാലകള്‍, മെഡിക്കല്‍ സെന്ററുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടും. ഈ സ്ഥാപനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചുവന്നിരുന്നത് എച്ച് വണ്‍ ബി വീസ് ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരെയും പ്രൊഫസര്‍മാരെയും ഗവേഷകരെയും നിയമിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ ടെക്‌സസ് വര്‍ക്ക്‌ഫോഴ്‌സ് കമ്മീഷന്റെ പ്രത്യേക അനുമതിയില്ലാതെ ഇത്തരം നിയമനങ്ങള്‍ നടത്താന്‍ സാധിക്കില്ല.
Huge setback for Indians: Governor orders ban on H1B visas in Texas













