വെനിസ്വേലയിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: ലിയോ പതിനാലാമൻ മാർപ്പാപ്പ

വെനിസ്വേലയിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: ലിയോ പതിനാലാമൻ മാർപ്പാപ്പ

വാഷിംഗ്ടൺ: ട്രംപിന്റെ വെനസ്വേലിയൻ അധിനിവേശത്തെ വിമർശിച്ച് ആഗോള കത്തോലിക്കാ സഭാധ്യഷൻ ലിയോ പതിനാലാമൻ മാർപാപ്പ. നയതന്ത്ര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു   സൈനിക ബലപ്രയോഗം നടത്തുന്ന തിനെ  പോപ്പ് അപലപിച്ചു.  

വാർഷിക വിദേശനയ പ്രസംഗത്തിലാണ് വെനസ്വേലിയയിലെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആഹ്വാനം ചെയ്തത്.ആഗോള സംഘർഷങ്ങൾ നേരിടുന്നതിൽ അന്താരാഷ്ട്ര സംഘടനകളുടെ ബലഹീനത  ആശങ്കയ്ക്ക് കാരണമാണെന്നും   മാർപാപ്പ പറഞ്ഞു 

വെനിസ്വേലിയൻ ജനതയുടെ മനുഷ്യാവകാശങ്ങളും പൗരാവകാ ശങ്ങളും സംരക്ഷിക്കാൻ ലോകം  ബാധ്യസ്ഥരാണെന്ന് ലിയോ മാർപാപ് കൂട്ടിച്ചേർത്തു. യുഎസ്, വെനിസ്വേലൻ അംബാസഡർമാർ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ വച്ചായിരുന്നു മാർപാപ്പയുടെ ഈ പരാമർശം.

ട്രംപിന്റെ ചില നയങ്ങളെ, പ്രത്യേകിച്ച് കുടിയേറ്റം സംബന്ധിച്ച നയങ്ങളെ അദ്ദേഹം മുമ്പും വിമർശനം ഉന്നയിച്ചിട്ടുണ്ട്.. പാശ്ചാത്യ രാജ്യങ്ങളിൽ ആവിഷ്കാര സ്വാതന്ത്ര്യം  വേഗത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്നും മാർപാപ്പ വിമർശിച്ചു.

Human rights must be protected in Venezuela: Pope Leo XIV

Share Email
LATEST
More Articles
Top