അനധികൃത കുടിയേറ്റം; ജുഡീഷ്യല്‍ വാറണ്ട് ഇല്ലാതെ ഏജന്റുമാര്‍ക്ക് വീടുകളില്‍ പരിശോധന നടത്താന്‍ ഐസിഇ അനുമതിയെന്നു പരാതി

അനധികൃത കുടിയേറ്റം; ജുഡീഷ്യല്‍ വാറണ്ട് ഇല്ലാതെ ഏജന്റുമാര്‍ക്ക് വീടുകളില്‍ പരിശോധന നടത്താന്‍ ഐസിഇ അനുമതിയെന്നു പരാതി

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ജുഡീഷ്യല്‍ വാറണ്ട് ഇല്ലാതെ ഏജന്റുമാര്‍ക്ക ഐഇസി മെമ്മോ നല്കിയതായി പരാതി. മെയ് മാസത്തില്‍ പുറപ്പെടുവിച്ച യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് മെമ്മോ പ്രകാരം, ഒരു ജഡ്ജി ഒപ്പിട്ട വാറണ്ടില്ലാതെ അഡ്മിനിസ്‌ട്രേറ്റീവ് വാറണ്ടുമായി അനധികൃതമായി താമസിക്കുന്നു എന്നു സംശയിക്കപ്പെടുന്നവരുടെ വീടുകളില്‍ പ്രവേശിക്കാന്‍ ഏജന്റുമാര്‍ക്ക് അധികാരം നല്‍കുന്നു.

ഇതിനായി ഐസിഇ ഇറക്കിയ മെമ്മോ രഹസ്യമായി വച്ചിരിക്ക യാണെന്നുവിസില്‍ബ്ലോവര്‍ ഗ്രൂപ്പ് പറയുന്നു. സാധാരണയായി നിയമവിരുദ്ധമായി അമേരിക്കയില്‍ തങ്ങുന്നു എന്ന പരാതിയുള്ളവരുടെ വീടുകളില്‍ ഐസിഇ ഏജന്റുമാര്‍ക്ക് പരിശോധന നടത്തണമെങ്കില്‍ ഒരു ജഡ്ജി ഒപ്പിട്ട വാറണ്ട് ആവശ്യമായിരുന്നു. എന്നാല്‍ കഴഇഞ്ഞ മെയ് മാസത്തില്‍ഐസിഇ നല്‍കിയതായി പറയുന്ന മാര്‍ഗനിര്‍ദേശപ്രകാരം അഡ്മിനിസ്‌ട്രേറ്റീവ് വാറണ്ടുകളുടെ അടിസ്ഥാനത്തില്‍ വീടുകളില്‍ കയറി പരിശോധ നടത്താം.

അമേരിക്കന്‍ ഭരണഘടന ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്റ്റ്, ഇമിഗ്രേഷന്‍ റെഗുലേഷനുകള്‍ എന്നിവ കുടിയേററ പരിശോധനയ്ക്കായി അഡ്മിനിസ്‌ട്രേറ്റീവ് വാറണ്ടുകളെ ആശ്രയിക്കുന്നത് നിരോധിക്കുന്നില്ലെന്ന് ഡിഎച്ച്എസ് ഓഫീസ് ഓഫ് ജനറല്‍ കൗണ്‍സല്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നത്.

ICE memo allows agents to enter homes without judicial warrant: Whistleblower complaint

Share Email
LATEST
More Articles
Top