പാക്കിസ്ഥാന്റെ ഭരണഘടനാ ഭേതഗതിയിലൂടെ വ്യക്തമാകുന്നത് ഓപ്പറേഷൻ സിന്ദൂറിൽ നേരിട്ട പരാജയങ്ങളെന്ന് ഇന്ത്യ

പാക്കിസ്ഥാന്റെ ഭരണഘടനാ ഭേതഗതിയിലൂടെ വ്യക്തമാകുന്നത് ഓപ്പറേഷൻ സിന്ദൂറിൽ നേരിട്ട പരാജയങ്ങളെന്ന് ഇന്ത്യ

ന്യൂഡൽഹി: പാക്കിസ്ഥാന്റെ പുതിയ ഭരണഘടനാ ഭേതഗതി വെളിപ്പെടു ത്തുന്നത്  ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ നേരിട്ട പരാജയങ്ങളെ പ്രതിഫലിപ്പി ക്കുന്നതാണെന്നു ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിലെ പരാജത്തിനു പിന്നാലെയാണ്   പാക്കിസ്ഥാൻ ഭരണഘടനാ ഭേതഗതികൾ വരുത്തിയതെന്നു ഇന്ത്യൻ പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കി.പൂനെ പബ്ലിക് പോളിസി ഫെസ്റ്റിവലിലായിരുന്നു ഈ പ്രതികരണം.

 പാകിസ്ഥാൻ  തിടുക്കത്തിൽ നടത്തിയ ഭരണഘടനാ ഭേദഗതി ഉൾപ്പെടെ ഓപ്പറേഷൻ സിന്ദൂറിൽ അവർക്ക് നേരിട്ട നഷ്ടങ്ങളും പോരായ്മകളും വ്യക്തമാ ക്കുന്നു.പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 ലെ ഭേദഗതി രാജ്യത്തിന്റെ ഉന്നത പ്രതിരോധ സംഘടനയിൽ കാര്യ മായ മാറ്റങ്ങൾ വരുത്തി. മൂന്ന് സേനകളു ടെയും സംയുക്ത പ്രവർത്തനം പ്രോത്സാഹി പ്പിക്കുന്നതിനായി ഉദ്ദേശിച്ചിരുന്ന ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ സ്ഥാനം നിർത്തലാക്കിയതായി ജനറൽ ചൗഹാൻ വിശദീകരിച്ചു.

പകരം, പാകിസ്ഥാൻ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് (സിഡിഎഫ്) എന്ന പദവി സൃഷ്ടിച്ചു. ഈ തസ്തിക സൃഷ്ടിക്കാൻ കരസേനാ മേധാവിക്ക് മാത്രമേ കഴിയൂ, ഇത്  അടിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു 

പാകിസ്ഥാൻ നാഷണൽ സ്ട്രാറ്റജി കമാൻഡും  ആർമി റോക്കറ്റ് ഫോഴ്‌സ് കമാൻഡും സൃഷ്ടിച്ചിട്ടുണ്ട്.  റോക്കറ്റ് ഫോഴ്‌സ് കമാൻഡിന്റെ പ്രഖ്യാപനമാണ് മറ്റൊരു പ്രധാന മാറ്റം 

India says Pakistan’s constitutional reform reflects failures in Operation Sindoor

Share Email
LATEST
More Articles
Top