അമേരിക്കൻ പൗരത്വമുളള വൃദ്ധമാതാവിനെ ഐസിഇ ഏജന്റുമാർ സ്പാനിഷ് സംസാരിക്കാൻ ആവശ്യപ്പെട്ട് മാനസീകപീഡനം നടത്തിയതായി ഇന്ത്യൻ വംശജയായ ഡോക്ടർ

അമേരിക്കൻ പൗരത്വമുളള വൃദ്ധമാതാവിനെ ഐസിഇ ഏജന്റുമാർ സ്പാനിഷ് സംസാരിക്കാൻ ആവശ്യപ്പെട്ട് മാനസീകപീഡനം നടത്തിയതായി ഇന്ത്യൻ വംശജയായ ഡോക്ടർ

ടെക്സാസ്: 47 വർഷമായി അമേരിക്കൻ പൗരത്വമുളള വൃദ്ധമാതാവിനെ ഐസിഇ ഏജന്റുമാർ സ്പാനിഷ് സംസാരിക്കാൻ ആവശ്യപ്പെട്ട് മാനസീകപീഡനം നടത്തിയതായി ഇന്ത്യൻ വംശജയായ ഡോക്ടർ. നിഷാ പട്ടേൽ എന്ന ഡോക്ടറാണ് തന്റെ മാതാവിന് നേരിട്ട മാനസീക പീഡനം എക്സിൽ കുറിച്ചത്

ടെക്സസിലെ ഒരു  മാളിൽ ഷോപ്പിംഗ് നടത്തുകയായിരുന്ന നിഷ പട്ടേലിന്റെ അമ്മയെ  ഐസിഇ ഏജൻ്റുമാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. അമ്മയ്ക്ക് വിദേശി ഉച്ചാരണ ശൈലി  ഉള്ളതിനാൽ അവരുടെ സംഭാഷണം കേട്ട ഐ സിഇ എജന്റുമാർ വൃദ്ധ  സ്പാനിഷുകാരിയാണെന്നു സംശയിച്ചു   ഉദ്യോഗസ്ഥർ അവരോട് സ്‌പാനിഷിൽ സംസാരിക്കാൻ തുടങ്ങിയെന്ന് ഡോക്‌ടർ നിഷ പട്ടേൽ പറഞ്ഞു.

തനിക്ക് സ്പാനിഷ് അറിയില്ലെന്ന് പറഞ്ഞപ്പോൾ, അവർ ഏത് രാജ്യത്ത് നിന്നാണ് വരുന്നതെന്ന് ഏജൻറുമാർ ചോദിച്ചു  വിവിധ രാജ്യ വിവിധ രാജ്യങ്ങളുടെ പേരും ചോദിച്ചു എന്നാൽ താൻ   47 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഒരു യുഎസ് പൗരയാണെന്നും  . ഫോണിലുണ്ടായിരുന്ന തൻ്റെ യുഎസ് പാസ്പോർട്ടിന്റെ്റെ ഫോട്ടോ കാണിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥർ വൃദ്ധയെ വിട്ടയച്ചത്.

സാധാരണക്കാരായ പൗരന്മാരെപ്പോലും അവരുടെ ഭാഷയുടെയോ ഉച്ചാരണത്തിന്റെയോ പേരിൽ വേട്ടയാടുന്നത് തെറ്റായ പ്രവണയാണ് തങ്ങൾക്കുണ്ടായ അനുഭവം എന്ന് ക്‌ടർ നിഷ പട്ടേൽ കുറിപ്പിലൂടെ വിമർശിച്ചു. അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ കർശനമാക്കുന്നതിനിടയിലാണ് ഈ സംഭവം നടന്നത്.

Indian-origin doctor says her mother was ‘harassed’ by ICE agents in Texas: ‘Because she has an accent…’

Share Email
LATEST
More Articles
Top