ഇന്ത്യന്‍ ഭക്ഷണം ഓവനില്‍ ചൂടാക്കിയതിന് യുഎസില്‍ അധിക്ഷേപം നേരിട്ട ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് നിയമപോരാട്ടത്തിനൊടുവില്‍ 200,000 ഡോളര്‍ നഷ്ടപരിഹാരം

ഇന്ത്യന്‍ ഭക്ഷണം ഓവനില്‍ ചൂടാക്കിയതിന് യുഎസില്‍ അധിക്ഷേപം നേരിട്ട ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് നിയമപോരാട്ടത്തിനൊടുവില്‍ 200,000 ഡോളര്‍ നഷ്ടപരിഹാരം

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഭക്ഷണം കഴിച്ചതിന്റെ പേരില്‍ യുഎസില്‍വിവേചനം നേരിട്ടുവെന്ന പരാതിയുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരമായി 200,000 ഡോളര്‍ ലഭിച്ചു. യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ബൗള്‍ഡറിലെ പിഎച്ച്ഡി വിദ്യാര്‍ഥികളായ ആദിത്യ പ്രകാശിനു ഭാര്യ ഊര്‍മി ഭട്ടാചാര്യയ്ക്കുമാണ് സിവില്‍ റൈറ്റ്‌സ് സെറ്റില്‍മെന്റ് ആയി തുക ലഭിച്ചത്.

2023 ല്‍ സര്‍വകലാശാലയിലെ ആന്ത്രപോളജി വിഭാഗത്തില്‍ ചേര്‍ന്നു പഠിക്കുകയായിരുന്നു ഇവര്‍.2024-ല്‍ ഡിപാര്‍ട്ട്‌മെന്റിലെ മൈക്രോവേവില്‍ പ്രകാശ് തന്റെ ഉച്ചഭക്ഷണമായ പനീര്‍ ചൂടാക്കി. ഈ സമയം കോളജ് ഡിപ്പാര്‍ട്ട്‌മെന്റിലെ വനിതാ സ്റ്റാഫ് അംഗം അദ്ദേഹത്തിന്റെ അടുക്കലെത്തി ദുര്‍ഗന്ധത്തെക്കുറിച്ച് പരാതി പറയുകയും ഭക്ഷണം ചൂടാക്കാന്‍ മൈക്രോവേവ് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതൊരു പൊതുസ്ഥലമാണെന്നും ഉപയോഗിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു ആദിത്യയുടെ മറുപടി.

ആദിത്യ പ്രകാശിന്റെ പങ്കാളിയായ ഊര്‍മി ഭട്ടാചാര്യ, ഇതില്‍ ഉള്‍പ്പെടുകയും അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു. സംഭവത്തില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതിനു വിവേചനം നേരിട്ടതായി ദമ്പതിമാര്‍ ആരോപിച്ചു. തങ്ങള്‍ക്ക് പിഎച്ച്ഡി അനുവദിക്കാന്‍ ഡിപാര്‍ട്ട്‌മെന്റ് വിസമ്മതിക്കുകയും കൂടി ചെയ്തതോടെയാണ് നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ആദിത്യ പറഞ്ഞു. ഒടുവില്‍ ഇവര്‍ക്ക് സിവില്‍ റൈറ്റ്‌സ് സെറ്റില്‍മെന്റ് ആയി 1.8 കോടി രൂപ നല്കാനും ഉത്തരവായത്.


Indian research students who were insulted in the US for reheating Indian food in the oven win $200,000 in compensation after legal battle

Share Email
LATEST
More Articles
Top