മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് മാപ്പര്‍ഹിക്കാത്ത അപരാധം: കെ.എച്ച്.എന്‍.എ

മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് മാപ്പര്‍ഹിക്കാത്ത അപരാധം: കെ.എച്ച്.എന്‍.എ

കേരള സര്‍ക്കാരിന്റെ ‘സുവര്‍ണ്ണ കേരളം’ ലോട്ടറി ടിക്കറ്റില്‍ ഹൈന്ദവ വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള ചിത്രം ഉള്‍പ്പെടുത്തിയ നടപടിയില്‍ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക
പ്രതിഷേധപ്രമയേം പാക്കി. ഭാരതീയര്‍ പവിത്രമായി കാണുന്ന ശിവലിംഗത്തെ ആര്‍ത്തവരക്തവുമായി ബന്ധിപ്പിച്ച് വികലമായി ചിത്രീകരിച്ചത് ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കെ.എച്ച്.എന്‍.എ. പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ഭാരതീയര്‍ പവിത്രമായി കാണുന്ന ആരാധനാ ബിംബങ്ങളെ വികലമായി ചിത്രീകരിക്കുന്നത് ഒരു മതേതര സര്‍ക്കാരിന് ചേര്‍ന്നതല്ല. ഇത്തരം നീക്കങ്ങള്‍ ഹൈന്ദവ സമൂഹത്തോടുള്ള തുറന്ന വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. വൈകൃതങ്ങളെ ആഘോഷമാക്കുന്ന ഇത്തരം നടപടികള്‍ വിശ്വാസത്തോടൊപ്പം സമൂഹം കാത്തുസൂക്ഷിക്കുന്ന സദാചാര സങ്കല്പങ്ങളെയും ബാധിക്കും. സമൂഹത്തിന്റെ അന്തസ്സും സദാചാര സങ്കല്പങ്ങളും തകര്‍ക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഔദ്യോഗിക സംവിധാനങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പ്രവണത സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം.

ശബരിമല വിഷയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെട്ട സാഹചര്യത്തില്‍, ലോട്ടറി വിവാദത്തിലൂടെയുള്ള ഇത്തരം നീക്കങ്ങള്‍ ഹൈന്ദവ വിരുദ്ധ സമീപനമായി മാത്രമേ വിലയിരുത്താന്‍ സാധിക്കൂ.ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ള ഈ ചിത്രത്തിന്റെ ആര്‍ട്ടിസ്റ്റ് മറ്റൊരു മതവിഭാഗത്തില്‍പ്പെട്ട ആളാണെന്ന വിവരം പുറത്തുവിട്ട്, ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും ഹിന്ദു വികാരം ഇതര മതങ്ങള്‍ക്കെതിരെ തിരിച്ചുവിടാനും ചിലര്‍ ഗൂഢമായി ശ്രമിക്കുന്നതായി കെ.എച്ച്.എന്‍.എ സംശയിക്കുന്നു.

കെ.എച്ച്.എന്‍.എ. പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ,ജനറല്‍ സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്‍, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ വനജ നായര്‍ എന്നിവര്‍ സംയുക്തമായി വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി ഇത്തരം വിവാദ നടപടികള്‍ തുടരാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രമേയം പാസാക്കി.

Insulting religious symbols is an unforgivable crime: KHNA

Share Email
LATEST
More Articles
Top