ടെഹ്‌റാന്‍: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനു നേര്‍ക്ക് കഴിഞ്ഞ വര്‍ഷം നടത്തിയ ആക്രമണത്തില്‍ കേടുപാടു സംഭവിച്ച ആണവ നിലയങ്ങളില്‍ അറ്റകുറ്റപ്പണി നടത്തി ഇറാന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്ഫഹാന്‍, നടാന്‍സ് എന്നീ ആണവ കേന്ദ്രങ്ങള്‍ക്കു മുകളില്‍ ഇറാന്‍ പുതിയ മേല്‍ക്കൂരഉള്‍പ്പെടെ നിര്‍മിച്ചു. പ്ലാനറ്റ് ലാബ്‌സ് പിബിസി പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ടെഹ്റാനില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെയുള്ള നതാന്‍സ് ആണവനിലയം ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായിരുന്നു. ജൂണില്‍ നടന്ന ആക്രമണത്തിലാണ് ഇസ്രായേല്‍ ഈ യൂണിറ്റ് നശിപ്പിച്ചത. പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി നടാന്‍സില്‍ പുതിയ മേല്‍ക്കൂരയുടെ നിര്‍മ്മാണം ഡിസംബറില്‍ ആരംഭിച്ച് മാസാവസാനത്തോടെ പൂര്‍ത്തിയായതായി ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നു. എന്നാല്‍ വൈദ്യുതി സംവിധാനം ഇപ്പോഴും തകരാറിലാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജനുവരി ആദ്യം ഇസ്ഫഹാനിലും സമാനമായ ഒരു മേല്‍ക്കൂര നിര്‍മ്മിച്ചിരുന്നു. നതാന്‍സിനടുത്തുള്ള പിക്കാക്‌സ് പര്‍വതത്തില്‍ തുടര്‍ച്ചയായ ഖനനം നടക്കുന്നതായും ചിത്രങ്ങള്‍ കാണിക്കുന്നു, അവിടെ ഇറാന്‍ ഒരു പുതിയ ഭൂഗര്‍ഭ ആണവ കേന്ദ്രം നിര്‍മ്മിക്കുന്നുണ്ടെന്ന് വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നുകഴിഞ്ഞ ജൂണില്‍ ഇസ്രായേലും ഇറാനും തമ്മില്‍ നടന്ന യുദ്ധത്തില്‍ ബോംബിട്ട് നശിപ്പിച്ച ആണവ കേന്ദ്രങ്ങളില്‍ നടക്കുന്ന ആദ്യത്തെ പ്രധാന നിര്‍മാണ പ്രവര്‍ത്തനമാണിത് .അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പരിശോധകരെ ഇറാന്‍ രാജ്യത്തേക്ക് അനുവദിച്ചിട്ടില്ല.
Iran repairs and restores nuclear plants damaged by Israeli attack













