അമേരിക്കന്‍ സൈനീക ഭീഷണിയെ നേരിടാന്‍ തങ്ങളുടെ കൈവശമുള്ളതെല്ലാം ഉപയോഗിക്കുമെന്ന ഭീഷണിയുമായി ഇറാന്‍

അമേരിക്കന്‍ സൈനീക ഭീഷണിയെ നേരിടാന്‍ തങ്ങളുടെ കൈവശമുള്ളതെല്ലാം ഉപയോഗിക്കുമെന്ന ഭീഷണിയുമായി ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ സൈനീക ഭീഷണിയെ നേരിടാന്‍ തങ്ങളുടെ കൈവശമുള്ളതെല്ലാം ഉപയോഗിക്കുമെന്ന ഭീഷണിയുമായി ഇറാന്‍. അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഇറാന്‍ തീരത്തേയ്ക്ക് അടുക്കുന്നുവെന്ന പ്രചാരണത്തിനു പിന്നാലെ ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കന്‍ സൈനീക നീക്കത്തിന് ട്രംപിനുള്ള മുന്നറിയിപ്പാണിതെന്നാണ് ഇറാന്റെ ഭാഷ്യം. ടംപില്‍ നിന്നുള്ള നിരന്തരമായ സൈനിക ഭീഷണി ചെറുത്തു തോല്‍പ്പിക്കാന്‍ ഖമേനി ഭരണകൂടം ‘തങ്ങളുടെ കൈവശമുള്ളതെല്ലാം’ ഉപയോഗിക്കുമെന്ന് ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അമേരിക്കന്‍ യുദ്ധക്കപ്പലുകളള്‍ മിഡില്‍ ഈസ്റ്റ് രാജ്യത്തേക്ക് നീങ്ങുന്നുവെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞതിന് പിന്നാലെയാണ് ടെഹ്റാനെതിരായ ഏതൊരു ആക്രമണത്തെയും നമുക്കെതിരായ സമഗ്ര യുദ്ധമായി കണക്കാക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് .ഇത്തവണ അമേരിക്ക ഇറാനെതിരേ ഏതു നീക്കം നടത്തിയാലും അതിനെ
ഒരു സമഗ്ര യുദ്ധമായി കണക്കാക്കും. കഴിയുന്നത്ര ശക്തമായി അതിനെ നേരിടുമെന്നും ഇറാന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പലും ടോമാഹോക്ക് മിസൈലുകള്‍ ഘടിപ്പിച്ച മൂന്ന് ഡിസ്‌ട്രോയറുകളും മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസ് വ്യോമസേന ഒരു ഡസന്‍ എഫ്-15 ഇ യുദ്ധ വിമാനങ്ങളും ഈ മേഖലയിലേക്ക് അയച്ചിട്ടുണ്ട്
Iran threatens to use everything it has to counter US military threat

Share Email
LATEST
More Articles
Top