ഇറാൻ- അമേരിക്ക സംഘർഷത്തിൽ അയവ്: ഇറാനിൽ ഉടൻ ആക്രമ ണമില്ലെന്നു ട്രംപ്, ഇറാൻ വ്യോമപാത തുറന്നു

ഇറാൻ- അമേരിക്ക സംഘർഷത്തിൽ അയവ്: ഇറാനിൽ ഉടൻ ആക്രമ ണമില്ലെന്നു ട്രംപ്, ഇറാൻ വ്യോമപാത തുറന്നു

വാഷിങ്ടൻ,: ഇറാനിലെ സംഘർഷത്തിൽ വലിയ നിലപാട് മാറ്റവുമായി അമേരിക്ക. ഇറാനെ ഉടൻ ആക്രമിക്കില്ലെന്നു യു എസ് പ്രസിഡന്റ് ഡോണ ൾഡ് ട്രംപ് വ്യക്തമാ ക്കി. വലിയ നയതന്ത്ര നീക്കത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ അമേരിക്ക നിലപാട് മാറ്റിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പ്രക്ഷോഭകരെ സർക്കാർ അടിച്ചമർത്തുന്നതു മയപ്പെട്ടെന്നും സമര ക്കാരെ കൊല്ലുന്നതു നിർത്തിയെന്നും തനിക്കു വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചെന്നാണു ട്രംപ് വൈറ്റ്ഹൗ സിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. ട്രംപിന്റെ പ്രതികരണത്തിനു പിന്നാലെ ഇറാൻ അടച്ചിട്ടിരുന്ന വ്യോമ പാത തുന്നു

 ഇറാനിൽ ഭരണകൂടം പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതു കുറഞ്ഞുവെന്നും തൂക്കിലേറ്റൽ നിർത്തിവച്ചതായും  ട്രംപ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഇറാനെ  ഉടൻ ആക്രമിക്കില്ലെനും പറഞ്ഞു  ഖത്തറിലെ അൽ ഉദൈദ് വ്യോമത്താ വളത്തിലേക്ക് യുഎസ് വിമാനങ്ങൾ തിരികെ എത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 

ദരണകൂടത്തിനെതിരേ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞതായും  തിങ്കളാഴ്ച‌യ്ക്കുശേഷം നഗരങ്ങളിൽ പ്രതിഷേധ റാലികൾ നടന്നിട്ടില്ലെന്നുമാണു റിപ്പോർട്ട് . അതേസമയം, ഭീകരബന്ധ മാരോപിച്ചുള്ള അറസ്റ്റുകൾ രാജ്യമെങ്ങും ഇന്നലെയും തുടർന്നു. ഇൻ്റർനെറ്റ് നിരോധനം പിൻവലിച്ചിട്ടില്ല. 

Iran-US tensions ease: Trump says no imminent attack on Iran, opens Iranian airspace

Share Email
LATEST
More Articles
Top