ആയത്തുള്ള ഖമേനിയെ അമേരിക്ക ലക്ഷ്യമിട്ടാല്‍ സമ്പൂര്‍ണ യുദ്ധമെന്ന പ്രഖ്യാപനവുമായി ഇറാന്‍

ആയത്തുള്ള ഖമേനിയെ അമേരിക്ക ലക്ഷ്യമിട്ടാല്‍ സമ്പൂര്‍ണ യുദ്ധമെന്ന പ്രഖ്യാപനവുമായി ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുളള സംഘര്‍ഷം കൊടുമ്പിരി ക്കൊണ്ടിരിക്കെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ നടത്തിയാല്‍ ഫലം സമ്പൂര്‍ണ യുദ്ധമായിരിക്കുമെന്ന പ്രഖ്യാപനവുമായി ഇറാന്‍. ഇറാന്‍ പരമാധികാര രാജ്യമാണ്. ഈ രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള ഏതൊരു കടന്നുകയറ്റവും ശക്തമായ പ്രത്യാഘാത ങ്ങള്‍ക്ക് ഇടയാക്കുമെന്നു പ്രസിഡന്റ് മസൂദ് പെഷെസ്‌കിയന്‍ എക്‌സില്‍ കുറിച്ചു.

ഖമേനിക്കെതിരായ ഓരോ നീക്കവും ഇറാന്‍ ജനതയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനില്‍ പുതിയ നേതൃത്വം വരാന്‍ സമയമായെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടായിരുന്നു ഈ വാക്കുകള്‍. ഇതിനിടെ ഇറാനില്‍ ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതികളെ വധശിക്ഷയ്ക്ക് വിധിക്കുന്നത് തുടരുമെന്നും ടെഹ്റാന്‍ അറിയിച്ചു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ആരംഭിച്ച പ്രക്ഷോഭം ഇപ്പോള്‍ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടമായി മാറി. ഇറാന്റെ വടക്കുപടിഞ്ഞാറന്‍ കുര്‍ദിഷ് മേഖലകളിലാണ് പ്രക്ഷോഭം ഏറ്റവും ശക്തമെന്നും അവിടെയാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇറാഖില്‍ നിന്ന് സായുധ കുര്‍ദിഷ് ഗ്രൂപ്പുകള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടു കളുണ്ട്. സുരക്ഷാ സേന പ്രക്ഷോഭകാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

Iran warns of all-out war if US targets Ayatollah Khamenei

Share Email
LATEST
More Articles
Top