അമേരിക്ക ആക്രമിച്ചാല്‍ അതിശക്തമായ തിരിച്ചടി നല്കുമെന്നു ഇറാന്‍

അമേരിക്ക ആക്രമിച്ചാല്‍ അതിശക്തമായ തിരിച്ചടി നല്കുമെന്നു ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ സൈന്യം ഇറാനില്‍ ആക്രമണം നടത്തിയാല്‍ അതിശക്തമായ തിരിച്ചടി നല്കുമെന്നു ഇറാന്റെ മുന്നറിയിപ്പ്. യുഎസിന്റെ ഭാഗത്തുനിന്നു ഏതു തരത്തിലുള്ള സൈനീക നീക്കമുണ്ടായാലും അതിന് തക്കതായ മറുപടി നല്കുമെന്നു ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാനില്‍ ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് ഉളള പ്രതികരണമായിട്ടായിരുന്നു ഇറാന്‍ മന്ത്രിയുടെ വാക്കുകള്‍. ഇറാന്റെ സൈന്യം സജ്ജമാണ്. കടല്‍വഴിയോ ആകാശമാര്‍ഗമോ, കരയിലൂടെയോ ആക്രമണമുണ്ടായാല്‍ ആ നിമിഷം തന്നെ തിരിച്ചടി ഉണ്ടാവും.

ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും തുല്യമായ പരിഗണന ഉറപ്പാക്കുന്ന നീതിയുക്തമായ ആണവകരാറിനെ ഇറാന്‍ എന്നും അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ആണവനിര്‍വ്യാപന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരേ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഇറാന്‍ എത്രയും വേഗം മേശയ്ക്ക് മുന്നിലെത്തി ന്യായവും നീതിയുക്തവുമായ ഒരു കരാര്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഎസിന്റെ കപ്പല്‍വ്യൂഹം ഇറാനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്റെ പ്രതികരം
എന്നാല്‍ പരസ്പരംചര്‍ച്ച ചെയ്തു നീതിക്ക് അനുയോജ്യമായ ഒരു ആണവകരാറിനെ ഇറാന്‍ എന്നും സ്വാഗതം ചെയ്യുന്നതായും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഭീഷണിയിലൂടെയല്ലാതെ ബലപ്രയോഗങ്ങളില്ലാതെ ഇരുകൂട്ടര്‍ക്കും തുല്യപരിഗണനയുള്ള കരാറാവണം നടപ്പാക്കേണ്ടത്. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം കരാറില്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Iran warns of ‘very strong’ response if US attacks

Share Email
LATEST
More Articles
Top