വാഷിംഗ്ടണ്‍: വെനസ്വേലയ്ക്ക് പിന്നാലെ അമേരിക്ക ലക്ഷ്യമിടുന്നത് ക്യൂബയെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ ക്യൂബയില്‍ അമേരിക്ക സൈനീക നടപടികള്‍ സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സൈനിക നീക്കത്തിലൂടെ വെനസ്വേലയന്‍ പ്രസ,ിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി ഭരണമാറ്റം നടപ്പാക്കിയ ട്രംപ് ഭരണകൂടം അധികം വൈകാതെ തന്നെ ക്യൂബയെ ലക്ഷ്യം വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന്റെ ഭാഗമായിക്യൂബയില്‍ യുഎസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വെനസ്വേലയിലെ സൈനിക നീക്കങ്ങള്‍ക്ക് പിന്നാലെ ട്രംപ് ക്യൂബയ്ക്കും ശക്തമായ താക്കീത് നല്കിയിരുന്നു. വെനസ്വേലിയന്‍ എണ്ണയാണഅ ക്യൂബയെ പിടിച്ചു നിര്‍ത്തുന്നതെന്നായിരുന്നു ട്രംപിന്റെ നിലപാട്. വെനസ്വേലിയയ്‌ക്കെതിരേ നടപടി സ്വീകരിച്ചതിനു പിന്നാലെ ക്യൂബയിലേക്ക് ഇനി എണ്ണയോ പണമോ പോകില്ലെന്നുംഅമേരിക്കയുമായി കരാര്‍ ഉണ്ടാക്കണമെന്നുമായിരുന്നു ആവശ്യം.
മഡുറോയെ യുഎസ് പിടികൂടിയത് ക്യൂബയ്ക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിച്ചത്. ക്യൂബന്‍ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലൂടെയാണകടന്നുപോകുന്നത്. വനിസ്വേലയില്‍നിന്നും വലിയ ഇളവുകളോടെ ക്യൂബയ്ക്ക് എണ്ണ ലഭിച്ചിരുന്നു. ഈ വിതരണം യുഎസ് ഇടപെട്ട് നിര്‍ത്തലാക്കിയാല്‍ ക്യൂബയുടെ കൈവശമുള്ള എണ്ണ ശേഖരം ഒരാഴ്ചയ്ക്കുള്ളില്‍ തീരും.
Is Cuba the US’s next target after Venezuela? A decisive American move in Cuba is likely this year











