വാഷിംഗ്ടണ്‍: ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായി കഴിഞ്ഞ ദിവസമുണ്ടാ ക്കിയ വ്യാപാര കരാര്‍ അമേരിക്കയ്ക്ക് തിരിച്ചടിയോ. ലോകത്ത് വ്യാപകമായി ഉയരുന്ന ചോദ്യമാണിത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാര്‍ സംബന്ധിച്ച് ഇതുവരെ തീരുമാനമാകാതെ ഇരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര കരാര്‍ ഫലത്തില്‍ ട്രംപിനും യുഎസിനും തിരിച്ചടിയെന്നു വേണമെങ്കില്‍ പറയാം.
എല്ലാ കരാറുകളുടേയും അമ്മയെന്നാണ് ഈ കരാറിനെ ഇന്ത്യ വിശേഷിപ്പിച്ചത്. ലോക സമ്പദ്വ്യവസ്ഥയുടെ നാലിലൊന്ന് ഭാഗത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഭാഗത്തെയും പ്രതിനിധീക രിക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍, ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങള്‍ക്കും യൂറോപ്പിലെ ദശലക്ഷക്ക ണക്കിന് ആളുകള്‍ള്‍ ക്കുമാണഅ ഗുണപ്രദമായ അവസ്ഥയുണ്ടാക്കുക.
‘ആഗോള ക്രമത്തിലെ സംഘര്‍ഷാവ സ്ഥയുടെ സമയത്ത് യൂറോപ്യന്‍ യൂണിയനുമായുള്ള പങ്കാളിത്തം ‘അന്താരാഷ്ട്ര സംവിധാനത്തില്‍ സ്ഥിരത ശക്തിപ്പെടുത്തമെന്നു ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി ന്യൂഡല്‍ഹിയില്‍ നടന്ന സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാ ക്കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള സാധന ങ്ങള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ട്രംപ് 50 ശതമാ നം തീരുവ ചുമത്തിയതിനു ശേഷമാണ് ഈ കരാറെന്ന പ്രത്യേക തയുണ്ട്.
കൂടാതെ യുഎസ്-ഇന്ത്യ വ്യാപാര കരാര്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. മാത്രമല്ല യൂറോപ്യന്‍ രാജ്യങ്ങള്‍ യുഎസിനെയും ചൈനയെയും ആശ്രയിക്കുന്നത് കുറയ്ക്കാനും മറ്റ് മേഖലകളുമായുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ശക്തമാക്കാന്‍ ശ്രമിക്കുന്നതിനിടിയെയിലുമാണ് ഈ കരാര്‍.
ഇന്ത്യയുമായി വ്യാപാര കരാറിലെത്താന്‍ വൈകുന്നതിന് കാരണം വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെയും ‘ചിലഘട്ടങ്ങളില്‍ പ്രസിഡന്റ് ട്രംപുമാണെന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസ് പരസ്യമായി വിമര്‍ശിക്കുന്നതിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു, ഇന്ത്യ -യൂറോപ്യന്‍ യൂണിയന്‍ കരാറിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. കരാറിലൂടെ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് പരോക്ഷമായി ധനസഹായം നല്കുന്ന സമീപനമാണെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഇതിനകം തന്നെ കരാറിനെ വിമര്‍ശി ച്ചിട്ടുണ്ട്.അമേരിക്കയും സഖ്യകക്ഷികളും തമ്മിലുള്ള ബന്ധം അസന്തുലിതാ വസ്ഥയായി ബെസെന്റ് പറഞ്ഞു.
മോസ്‌കോയുടെ ഊര്‍ജ്ജ വ്യാപാരത്തെ അസ്ഥിരപ്പെടുത്താന്‍ വാഷിംഗ്ടണ്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, ആഗോള എണ്ണ വ്യാപാരത്തിലെ പഴുതുകളില്‍ നിന്ന് യൂറോപ്പ് സാമ്പത്തികമായി നേട്ടമുണ്ടാക്കു ന്നത് തുടരുകയാണെന്ന് അദ്ദേഹം വാദിച്ചു. യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാര്‍, താരിഫുകളും സാമ്പത്തിക സംയോജനവും നിര്‍ബന്ധിത ഉപകരണങ്ങളായി ഉപയോഗിക്കുന്ന ആഗോള മേധാവിത്വങ്ങള്‍ക്കുള്ള ‘തിക.ഞ്ഞ’ ഉത്തരമാണെന്ന് ട്രംപിനെതിരെ പരോക്ഷമായ വിമര്‍ശിച്ച് കനേഡിയന്‍ ഊര്‍ജ്ജ, പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ് .സണ്‍ പറഞ്ഞു.
Is India-EU trade deal a setback for Trump? Trump refuses to comment on the deal: Canada’s response to global leaders













