15 പലസ്തീനികളുടെ മൃതദേഹം ഇസ്രയേല്‍ വിട്ടുനല്കി

15 പലസ്തീനികളുടെ മൃതദേഹം ഇസ്രയേല്‍ വിട്ടുനല്കി

ജറുസലേം: ഗാമാമുനമ്പിലെ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടമായ 15 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി ഇസ്രയേല്‍ വിട്ടുനല്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ ഈ നടപടി.കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രായേലും ഹമാസും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ ശക്തമാക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് പൊതു വിലയിരുത്തല്‍.

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയആക്രമണത്തിനിടെ തടവിലാക്കിയ 251 ബന്ദികളില്‍ ഒരാളായ റോണ്‍ ഗ്വിലിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ സേന കണ്ടെത്തിയത്. ഇതോടെ കരാറിന്റെ ഒന്നാം ഘട്ടത്തിലെ സുപ്രധാന വ്യവസ്ഥയായ ബന്ദികളുടെയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെയും കൈമാറ്റം ഏകദേശം പൂര്‍ത്തിയായി.

അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയുടെ നതൃത്വത്തിലാണ് മൃതദേഹങ്ങള്‍ ഗാസയിലേക്ക് എത്തിച്ചത്.ഇതുവരെ കൊല്ലപ്പെട്ട 27 ഇസ്രയേലികളുടേയും 360 പാലസ്തീനികളുടെയും മൃതദേഹങ്ങള്‍കൈമാറി. മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതിനിടെ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഗാസയില്‍ പലയിടത്തും ആക്രമണങ്ങള്‍ തുടരുന്നത് ആശങ്ക നിഴലിക്കുന്നു.

കിഴക്കന്‍ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് പാലസ്തീനികള്‍ കൊല്ലപ്പെട്ടു. തങ്ങളുടെ സൈനികരെ ആക്രമിക്കാന്‍ പദ്ധതിയിട്ട തീവ്രവാദിയെ ലക്ഷ്യമിട്ടാണ് കൃത്യമായ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.ക്ടോബറില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം നടന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ 490 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവില്‍ നാല് ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

Israel releases bodies of 15 Palestinians

Share Email
Top