ഇന്ത്യ-അമേരിക്ക വ്യാപാരകരാര്‍ തീരുമാനമാകാതെ തുടരുന്നതിനിടെ വിദേശകാര്യമന്ത്രി ജയ്ശങ്കറും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചര്‍ച്ച നടത്തി

ഇന്ത്യ-അമേരിക്ക വ്യാപാരകരാര്‍ തീരുമാനമാകാതെ തുടരുന്നതിനിടെ വിദേശകാര്യമന്ത്രി ജയ്ശങ്കറും യു.എസ്  സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: അമേരിക്ക ഇന്ത്യയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയ തിരിച്ചടി തീരുവയെ തുടര്‍ന്ന് വഷളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന തിനായി ഇരു രാജ്യങ്ങളും തുടര്‍ച്ചയായ നീക്കം നടത്തുന്നതിനിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മില്‍ ടെലഫോണില്‍ ചര്‍ച്ചനടത്തി.

ഉഭയകക്ഷി വ്യാപാര കരാര്‍ നടപ്പാക്കുന്നതിനേക്കുറിച്ചും പ്രതിരോധം, ആണവ സഹകരണം, തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ഇവരു നേതാക്കളും ചര്‍ച്ച നടത്തിയതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. ചര്‍ച്ചയില്‍ ഏറ്റവും പ്രധാനം വ്യാപാരകരാറാണെങ്കിലും പ്രതിരോധം, ഊര്‍ജ്ജം ഉള്‍പ്പെടെയുള്ളവയുടെ പ്രാധാന്യം കുറച്ചുകാണാന്‍ കഴിയില്ലെന്നും വാഷിംഗ്ടണിനും ഡല്‍ഹിക്കും മികച്ച സഹകരണത്തിന് ഈ വിഷയങ്ങള്‍ നിര്‍ണായകവുമാണ്.

തീരുവയുടെ പേരില്‍ വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാര്‍ക്കോ റൂബിയോയും ചൊവ്വാഴ്ച ഫോണില്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചകള്‍ക്ക് ശേഷം, ജയ്ശങ്കര്‍ ഇതിനെ ‘നല്ല സംഭാഷണം’ എന്ന് വിശേഷിപ്പിച്ചു, ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ ചര്‍ച്ചയെക്കുറിച്ച് ‘പോസിറ്റീവ് കോള്‍’ എന്നായിരുന്നു പരാമര്‍ശിച്ചത്.

റൂബിയോയുമായുള്ള ചര്‍ച്ച നല്ലരീതിയില്‍ നടന്നതായും വ്യാപാര കരാര്‍ , ധാതുക്കള്‍, ആണവ സഹകരണം, പ്രതിരോധം, ഊര്‍ജ്ജം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തതായും ജയ്ശങ്കര്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. ചര്‍ച്ച ഏറെ പോസിറ്റീവും ഫലപ്രദവുമായിരുന്നുവെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ എക്‌സില്‍ കുറിച്ചു. ഉഭയകക്ഷി വ്യാപാര ചര്‍ച്ചകളെക്കുറിച്ചും അടുത്ത മാസം നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെക്കുറിചച്ചും ഇരു രാഷ്ട്രത്തിലെയും നേതാക്കള്‍ സംസാരിച്ചതായും ഗോര്‍ വ്യക്തമാക്കി.

Jaishankar, Rubio talk: Trade to rare minerals, nuclear to defence

Share Email
LATEST
Top