ഫിലഡല്‍ ഫിയ: ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാര്‍-ല്‍ സിവിലിയന്‍ എഞ്ചിനിയര്‍ ജസ്റ്റിന്‍ പറമ്പത്ത് (43) കാലിഫോര്‍ണിയയില്‍ അന്തരിച്ചു.
ഫിലഡല്‍ ഫിയയിലെ ആദ്യകാല മലയാളികളില്‍ ഒരാളും മലങ്കര ആര്‍ച്ച് ഡയോസിസ് മുന്‍ കൗൺസില്‍ അംഗവുമായ റവ. ഡീക്കന്‍ ഷെവലിയര്‍ വര്‍ഗീസ് പറമ്പത്തിന്റെയും സാറാമ്മ പറമ്പത്തിന്റെയും പുത്രനാണ്.
അനുഗ്രുഹീത കലാകാരനും സംഗീതഞ്ജനും അത്മായ യുവജന പ്രവര്‍ത്തകനും ആയിരുന്നു ജസ്റ്റിന്‍ പറമ്പത്ത്. മലങ്കര ആര്‍ച്ച് ഡയോസിസിലെ യുവജന പോഷക സംഘടനയായ എം. ജി. എസ്. ഒ. എസ്. എ ട്രഷററായി 2008 മുതല്‍ 2012 വരെ പ്രവര്‍ത്തിച്ചിരുന്നു. മികച്ച പിയാനിസ്റ്റ് ആയിരുന്നു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പൗരാണിക ആരാധന സംഗീതത്തില്‍ അടിസ്ഥാനമാക്കി വി. കുര്‍ബാനയുടെയും മറ്റു ശുശ്രുഷകളുടെയും ഗീതങ്ങള്‍ മനോഹരമായി ചിട്ടപ്പെടുത്തിയ ജസ്റ്റിന്റെ നേതുത്വത്തിലുള്ള ഗായകസംഘം നിരവധി വര്‍ഷങ്ങള്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സുകളിലും മറ്റു ചടങ്ങുകളിലും ഗാനശുശ്രൂഷ നിവഹിച്ചിരുന്നു. ഫിലഡല്ഫിയ സെന്റ് പീറ്റേഴ്‌സ് കത്തേഡ്രല്‍, സെന്റ് പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം എന്നിവിടങ്ങളില്‍ അനേകവര്‍ഷം പിയാനിസ്റ്റായി നിസ്തുല സേവനം അനുഷ്ടിച്ചിരുന്നു.
ഫിലഡല്ഫിയയിലെ ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് വാറില്‍ ചേരുന്നത്.
ജെസിക്ക റെന്നിംഗര്‍, മാത്യു പറമ്പത്ത് എന്നിവര്‍ സഹോദരരാണ്. ജോര്‍ഡന്‍ റെന്നിംഗര്‍, ജോസലിന്‍ റെന്നിംഗര്‍ എന്നിവര്‍ സഹോദരീ പുത്രരാണ്.
സംസ്‌കാരം പിന്നീട് ഫിലദല്ഫിയയില്‍ നടക്കും.
പ്രിയപ്പെട്ട ജ്‌സറ്റിന്റെ വേര്‍പാടില്‍ ആര്‍ച്ച് ഡയോസിസ് ഭാര്‍വാഹികള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, സാംസ്‌കാരിക- സാമൂഹിക സംഘടനാ നേതക്കള്‍ തുടങ്ങിയവര്‍ അനുശോചനവും ദുഖവും രേഖപ്പെടുത്തി













