ലണ്ടണ്‍: അഫ്ഗാന്‍ യുദ്ധസമയത്ത് യുദ്ധത്തിന്റെ മുന്‍നിരയില്‍ നിന്നും അമേരി ക്കയുടേത് ഒഴികെയുള്ള നാറ്റോരാജ്യങ്ങളിലെ സൈനീകര്‍ ഒഴിഞ്ഞുമാറിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റ ആരോപണത്തിന് മറുപടിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറും ഹാരി രാജകുമാരനും.യുദ്ധസമയത്ത് ബ്രിട്ടീഷ് സൈനികര്‍ നടത്തിയ ത്യാഗത്തെക്കുറിച്ച്് സത്യസന്ധമായും ബഹുമാനത്തോടെയും സംസാരിക്കണമെന്നു സേനയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച ഹാരി രാജകുമാരന്‍ പറഞ്ഞു. ബ്രിട്ടണു മാത്രം അഫ്ഗാന്‍ യുദ്ധത്തില്‍ 457 സൈനീകരെ നഷ്ടമായെന്നും ആ ത്യാഗത്തെക്കുറിച്ച് സത്യസന്ധമായി സംസാരിക്കണമെന്നും ഹാരി രാജകുമാരന്‍ അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനീകരെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ശക്തമായി വിമര്‍ശിച്ചു.അപമാനകരവും ഭയപ്പെടുത്തുന്നതുമാണെന്നു സ്റ്റാമര്‍ പ്രതികരിച്ചു
അഫ്ഗാനില്‍ പോരാട്ടത്തിനിറങ്ങി ജീവന്‍ നഷ്ടമായ സൈനീകരുടെ കുടുംബങ്ങള്‍ക്ക് ഈ പരാമര്‍ശങ്ങള്‍ അഗാധമായ വേദനയുണ്ടാക്കിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. പോരാട്ടത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തവരുടെ ബന്ധുക്കള്‍ക്ക് ഇത് ഏറെ വേദനയുണ്ടാക്കും.
2001 സെപ്റ്റംബര്‍ 11 ആക്രമണങ്ങള്‍ക്ക് ഒരു മാസത്തിനുശേഷം ഒക്ടോബറില്‍, ആ രാജ്യത്തെ തങ്ങളുടെ താവളമായി ഉപയോഗിച്ചിരുന്ന അല്‍-ക്വൊയ്ദയെയും ഗ്രൂപ്പിന്റെ താലിബാന്‍ ആതിഥേയരെയും നശിപ്പിക്കുന്നതിനായി യുഎസ് നേതൃത്വത്തിലുള്ള സഖ്യം അഫ്ഗാനിസ്ഥാനില്‍ അധിനിവേശം ആരംഭിച്ചു. ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും നടന്ന ആക്രമണങ്ങള്‍ക്ക് ശേഷം ആദ്യമായി പരസ്പര പ്രതിരോധ നടപടികള്‍ ആരംഭിച്ച നാറ്റോ ഉള്‍പ്പെടെയുള്ള ഡസന്‍ കണക്കിന് രാജ്യങ്ങളില്‍ നിന്നുള്ള സൈനികരാണ് യുഎസിനൊപ്പം ഉണ്ടായിരുന്നത്.
അഫ്ഗാനിസ്ഥാനില്‍ മരിച്ച 457 ബ്രിട്ടീഷ് സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച സ്റ്റാര്‍മര്‍ പരാമര്‍ശത്തില്‍ യുഎസ് പ്രസിഡന്റ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
Keir Starmer and Prince Harry have also come out to demand that Trump apologize for his comment that soldiers from NATO countries deserted during the Afghan war.











