ബാംഗളൂര്‍: വിമാനത്താവളത്തില്‍ ബാഗ് പരിശോധനയുടെ മറവില്‍ ശുചിമുറിയിലെതത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായ പരാതിയുമായി കൊറിയന്‍ യുവതി രംഗത്ത്.ബെംഗളൂരു വിമാനത്താവളത്തിലെ ജീവനക്കാരനായ അഫാന്‍ അഹമ്മദിനെതിരേ കൊറിയന്‍ യുവതി പരാതിയുമായി രംഗത്തു വന്നിട്ടുള്ളത്.
ഇവരുടെ ചെക്ക്-ഇന്‍ ബാഗേജില്‍ ബീപ്പ് ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞ ജീവനക്കാരന്‍ ടിക്കറ്റും ബാഗേജും പരിശോധിക്കാനെന്ന കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കൊറിയന്‍ യുവതിയുടെ പരാതി. കൊറിയക്കാരിയായ കിം സുങ് ക്യുങ് എന്ന യുവതി യാണ് തന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് പരാതിയുമായി രംഗത്തു വന്നിട്ടുള്ളത്.
ഈ മാസം 19 നായിരുന്നു കേസിനാ സ്പദമായ സംഭവം.
ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ യുവതിയെ ബാഗേജ് പരിശോധന നടത്തണമെന്ന് പറഞ്ഞ് പ്രതിയായ അഫാന്‍ അഹമ്മദ് സമീപിക്കുകയായിരുന്നു. ഇവരുടെ ബാഗേജില്‍ ബീപ്പ് ശബ്ദം കേള്‍ക്കു ന്നുണ്ടെന്ന് അഫാന്‍ പറഞ്ഞു. കൗണ്ടറില്‍ വച്ച് വിശദമായ പരിശോധന നടത്തിയാല്‍ വിമാനം വൈകുമെന്നും അതിനാല്‍ നേരിട്ട് പരിശോധിക്കാമെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് അയാള്‍ സ്ത്രീയെ ശുചുമുറിക്ക് സമീപം കൊണ്ടുപോയി അവരുടെ ശരീരത്തില്‍ സ്പര്‍ശിച്ചതായാണ് പരാതി.
തുടര്‍ന്ന് സ്ത്രീ ഉടന്‍ തന്നെ വിമാനത്താവള സുരക്ഷാ വിഭാഗത്തില്‍ പരാതി നല്‍കി. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ അഫാന്‍ അഹമ്മദിനെ കസ്റ്റഡിയിലെടുത്ത് പോലീസില്‍ ഏല്‍പ്പിച്ചു.
Korean woman files complaint of attempted rape during bag check: Bangalore airport employee arrested













