വാഷിംഗ്ടണ്‍: എച്ച് വണ്‍ ബി വിസാ പരിഷ്‌കരണത്തിനു പിന്നാലെ അമേരിക്കയിലെ പ്രമുഖ കമ്പനികള്‍ ജീവനക്കാരുടെ നിയമനം സംബന്ധിച്ച് ഇന്ത്യാ വിരുദ്ധ പ്രതിഷേധം നേരിടുന്നതായി റിപ്പോര്‍ട്ട്. ഫെഡെക്‌സ്, വാള്‍മാര്‍ട്ട്, വെരിസോണ്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ യുഎസ് കമ്പനിക ള്‍ക്കെതി രേയാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധവുമായി ഒരു പറ്റം രംഗത്തിറങ്ങിയത്.
കമ്പനികള്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നിയമവിരുദ്ധമായി ജോലി കച്ചവടം ചെയ്യുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം വ്യാപിപ്പിച്ചു. എച്ച് വണ്‍ ബി വിസ സമ്പ്രദായത്തില്‍ അടുത്തിടെ കൊണ്ടുവന്ന മാറ്റങ്ങളെ തുടര്‍ന്നാണ് അമേരിക്കയില്‍ ഇന്ത്യന്‍ പ്രൊഫഷണ ലുകളോടും ബിസിനസുക ളോടും ഉള്ള ശത്രുത വര്‍ദ്ധിച്ചതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ക്ക് നേടുന്നവര്‍ക്ക് എച്ച് വണ്‍ ബി വീസയ്ക്ക് മുന്‍ഗണന നല്‍കുന്ന മാറ്റമാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ, ഫെഡെക്‌സ്, വാള്‍മാര്‍ട്ട്, വെരിസോണ്‍ എന്നിവയുള്‍ പ്പെടെ നിരവധി പ്രമുഖ യുഎസ് കമ്പനികള്‍ക്കെതിരേ ഇന്ത്യാ വിരുദ്ധ കാമ്പയിനുകള്‍ ആരംഭിച്ചു. കമ്പനികള്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നിയമവിരുദ്ധമായി ജോലി വില്‍ക്കുന്നു വെന്ന പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപിപ്പിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ പിന്തുണയുള്ള ചെറുകിട ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും വായ്പ നേടിയ ഇന്തോ- അമേരിക്കന്‍ സംരംഭകരെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും സജീവമാണെന്ന ആരോപണം ശക്തമാണ്. ദക്ഷിണേഷ്യന്‍ സമൂഹങ്ങള്‍ക്കെതിരായ അക്രമ ഭീഷണികള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ 12 ശതമാനം വര്‍ധിച്ചതായി അഭിഭാഷക ഗ്രൂപ്പായ സ്റ്റോപ്പ് എഎപിഐ ഹേറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇതേ കാലയളവില്‍ ദക്ഷിണേഷ്യക്കാരെ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ അധിക്ഷേപങ്ങളുടെ ഉപയോഗം 69 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട. ഫെഡ്എക്സിന്റെ ഇന്ത്യന്‍ വംശജനായ ചീഫ് എക്സിക്യൂട്ടീവ് രാജ് സുബ്രഹ്മണ്യത്തി നെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. നമ്മുടെ അമേരിക്കന്‍ കമ്പനികളെ ഇന്ത്യക്കാര്‍ ഏറ്റെടുക്കുന്നത് നിര്‍ത്തുക തുടങ്ങിയ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപിക്കുന്നത്.
Leading US companies face anti-India protests after H1B visa reforms











