ഖത്തറിലെ ഇന്‍ലാന്‍ഡ് സീ ബീച്ചില്‍ മത്സ്യബന്ധനത്തിനിറങ്ങിയ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു

ഖത്തറിലെ ഇന്‍ലാന്‍ഡ് സീ ബീച്ചില്‍ മത്സ്യബന്ധനത്തിനിറങ്ങിയ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു

ഖത്തര്‍: ഖത്തറിലെ ഇന്‍ലാന്‍ഡ് സീയില്‍ മത്സ്യബന്ധനത്തിനിറങ്ങിയ രണ്ടു മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ജിത്തു അനില്‍ മാത്യു, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് കാര്‍ത്തികേയന്‍ എന്നിവരാണ് മരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം ഇന്‍ലാന്‍ഡ് സീ ബീച്ചില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ പ്പോഴായിരുന്നു അപകടം. അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നതോടെ യുവാക്കള്‍ മുങ്ങിപ്പോവുകയായിരുന്നു.

അടൂര്‍ ചൂരക്കോട് കീഴതില്‍ പുത്തന്‍വീട്ടില്‍ അനില്‍മോന്‍ മാത്യൂവിന്റെയും ജോയമ്മയുടെയും മകനാണ് ജിത്തു. ഭാര്യ: നികിത പി. ജോസഫ്.
കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്ത് പാണ്ടിത്തറയില്‍ കാര്‍ത്തികേയന്റെയും ബേബിയുടേയും മകനാണ് കനേഷ്. ഭാര്യ: അശ്വതി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

Malayali youth drown while fishing at Inland Sea Beach in Qatar

Share Email
Top