നരേന്ദ്ര മോദി മികച്ച സുഹൃത്ത്: ഇന്ത്യയ്ക്ക് മേലുള്ള അമേരിക്കന്‍ തീരുവകളില്‍ അദ്ദേഹം അത്രയ്ക്ക് സന്തുഷ്ടനല്ല: ട്രംപ്

നരേന്ദ്ര മോദി മികച്ച സുഹൃത്ത്: ഇന്ത്യയ്ക്ക് മേലുള്ള അമേരിക്കന്‍ തീരുവകളില്‍ അദ്ദേഹം അത്രയ്ക്ക് സന്തുഷ്ടനല്ല: ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി തന്റെ ഒരു നല്ല സുഹൃത്താണെന്നും എന്നാല്‍ ഇന്ത്യയ്ക്ക് മേലുളള അമേരിക്കന്‍ തീരുവയില്‍ അദ്ദേഹം അത്ര സന്തുഷ്ടനല്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മോദി ഒരു നല്ല മനുഷ്യനാണ്, എനിക്ക് അദ്ദേഹത്തോട് വലിയ സ്‌നേഹമാണ്. പക്ഷേ, ഇന്ത്യയോടുള്ള വ്യാപാര കാര്യത്തില്‍ തനിക്ക് വിട്ടുവീഴ്ച്ച ഇല്ലെന്നും വാഷിങ്ടണില്‍ നടന്ന നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഇത് വ്യാപക ചര്‍ച്ചയായി കഴിഞ്ഞു. വ്യാപാര കാര്യത്തില്‍ അമേരിക്ക വിട്ടുവീഴ്ച്ച നടത്തില്ലെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് വാഷിംഗ്ടണ്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവകളില്‍ മോദി സന്തുഷ്ടനല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധങ്ങള്‍ സൗഹാര്‍ദ്ദപരമാണെങ്കിലും താരിഫ് പ്രശ്‌നം പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ടെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ഈടാക്കിയിരുന്നു. ഇതിനു പിന്നാലെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയിലുള്ള യുഎസ് ആശങ്കകള്‍ ഇന്ത്യ പരിഹരിച്ചില്ലെങ്കില്‍ വാഷിംഗ്ടണ്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ തീരുവ ഈടാക്കുമെന്നു കഴിഞ്ഞദിവസം ട്രംപ് വീണ്ടും പരാമര്‍ശം നടത്തിയിരുന്നു.

Narendra Modi is a great friend: He is not very happy with US tariffs on India: Trump

Share Email
LATEST
More Articles
Top