കൊച്ചി: പ്രവാസികള്‍ നാട്ടില്‍ അടച്ചിട്ടിരിക്കുന്ന വീടുകളുടെ പരിപാ ലനത്തി നായി വിപ്ലവകരമായ പദ്ധതി യുമായി പ്രമുഖ സേവന ദാതാക്കളായ ‘ഓ യെസ് ഹോം സൊല്യൂഷന്‍സ്’ (Oh Yes Home Solutions). വീടിന്റെ സംരക്ഷണം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന 50-ഓളം സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക മെയിന്റനന്‍സ് പാക്കേജുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
വീടിന്റെ ആവശ്യാനുസരണം മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം എന്നിങ്ങനെ വ്യത്യസ്ത കാലയളവുകളിലുള്ള പാക്കേജുകള്‍ പ്രവാസികള്‍ക്ക് തിരഞ്ഞെടുക്കാം.

പ്ലംബിംഗ്, ഇലക്ട്രിക്കല്‍ ജോലികള്‍ മുതല്‍ എസി സര്‍വീസിംഗ്, പെയിന്റിംഗ്, വാട്ടര്‍ ടാങ്ക് ക്ലീനിംഗ് തുടങ്ങി ഒരു വീടിന് ആവശ്യമായ 50-ലധികം സര്‍വീസുകള്‍ ഈ പാക്കേജിന്റെ ഭാഗമാണ്.ഫ്യൂച്ചര്‍ ഹെല്‍ത്ത് കാര്‍ഡ്ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത വീടുകള്‍ക്ക് നല്‍കുന്ന ‘ഫ്യൂച്ചര്‍ ഹെല്‍ത്ത് കാര്‍ഡ്’ ആണ്. വിദഗ്ധ തൊഴിലാളികള്‍ വീട് പരിശോധിച്ച്, ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ട്രക്ചറല്‍ തകരാറുകള്‍, പൈപ്പുകളുടെയോ ഇലക്ട്രിക് ലൈനുകളുടെയോ കേടുപാടുകള്‍ എന്നിവ മുന്‍കൂട്ടി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നു.
ഇതിലൂടെ വന്‍ സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ ഉടമകള്‍ക്ക് സാധിക്കും.
അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങി വിവിധ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് വിദേശത്തിരുന്ന് തന്നെ നാട്ടിലെ വീടിന്റെ അറ്റകുറ്റപ്പണികള്‍ ഒരു ക്ലിക്കിലൂടെ നിയന്ത്രിക്കാം എന്നതാണ് ഇതിന്റെ ഗുണം. കേരളത്തിലെ 14 ജില്ലകളിലും ഈ സേവനം ലഭ്യമാണ്. സിംഗിള്‍ സര്‍വീസുകളെ അപേക്ഷിച്ച് വാര്‍ഷിക പാക്കേജുകള്‍ തിരഞ്ഞെ ടുക്കുമ്പോള്‍ ഏകദേശം 200 ഡോളറോളം ലാഭിക്കാനും സാധിക്കുമെന്ന് കമ്പനി അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്കായി കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: homemaintenance.ohyesworld.com
‘Oh Yes Home Solutions’ for expatriates; Comprehensive coverage with over 50 services for homes in the country











