ഇറാൻ- അമേരിക്കൻ ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഒമാന്റെ മധ്യസ്ഥതയിൽ ചർച്ച പുരോഗമിക്കുന്നു 

ഇറാൻ- അമേരിക്കൻ ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഒമാന്റെ മധ്യസ്ഥതയിൽ ചർച്ച പുരോഗമിക്കുന്നു 

ടെഹ്റാൻ : ഇറാനിൽ ജനകീയ പ്രതിഷേധം രൂക്ഷമായതിനു പിന്നാലെ തങ്ങൾ ശക്തമായ ഇടപെടൽ നടത്തുമെന്ന് അമേരിക്കൻ പ്രഖ്യാപനം വന്നതോടെ ഇടപെടലുകളുമായി ഒമാൻ രംഗത്ത്.ഒമാന്റെ മധ്യസ്ഥതയിൽ ഇറാനും അമേരിക്കയും തമ്മിൽ ചർച്ച നടത്തുമെന്ന് വാർത്തകൾപുറത്തുവന്നു. 

ആദ്യഘട്ടം എന്ന നിലയിൽ ഒമാൻ വിദേശകാര്യമന്ത്രി ബദർ ബിൻ ഹമദ് അൽ ബുസൈദി ഇറാൻ വിദേശ കാര്യമന്ത്രി അബ്ബാസ് അറഗിയുമായി  കൂടിക്കാഴ്ച നടത്തി.  തന്റെ ഭീഷണിയെത്തുടർന്ന് ഇറാൻ ചർച്ചയ്ക്കു മുന്നോട്ടുവന്നെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടത്. ചർച്ചയ്ക്കുള്ള നടപടിക വൈറ്റ് ഹൗസ് ആരംഭിച്ചെന്നും പറഞ്ഞു. എന്നാൽ, ഇക്കാര്യം ഇറാൻ സ്‌ഥിരീകരിച്ചിട്ടില്ല.

ഇറാന്റെ ആണവപദ്ധതിക്കും ബാലിസ്‌റ്റിക് മിസൈൽ പദ്ധതിക്കും കടുത്ത നിയന്ത്രണങ്ങളാണ് യുഎസ് മുന്നോട്ടുവയ്ക്കുന്നത്. ഇതിന് ഇറാൻ വഴങ്ങാൻ സാധ്യതയില്ലാത്തതിനാൽ ഒത്തുതീർപ്പ് എങ്ങനെ സാധ്യമാകുമെന്നു വ്യക്തമല്ല. 

Oman-mediated talks progress to avoid Iran-US confrontation

Share Email
LATEST
More Articles
Top