വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവര്‍ മാതൃരാജ്യത്തിലേക്ക് മടങ്ങിപ്പോകുന്നതിന് വമ്പന്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു. സ്വയമേ മടങ്ങിപ്പോകാന്‍ തയാറായാല്‍ 2,600 ഡോളറും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും നല്കും. ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗമാണ് ഈ പ്രഖ്യാപനം നടത്തിയത്. നിലവില്‍ മടങ്ങിപ്പോകുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് 1000 ഡോളറായിരുന്നു നല്കിയിരുന്നത്. ഈ തുകയാണ് വര്‍ധിപ്പിച്ചത്.
രണാം ട്രംപ് ഭരണകൂടത്തിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് നിയമവിരുദ്ധമായി ഈ രാജ്യത്തു കഴിയുന്നവര്‍ക്ക് മാതൃരാജ്യത്തേക്ക് സ്വയം മടങ്ങിപ്പോകുന്നതിന് കൂടിതല്‍ തുക വാഗ്ദാനം ചെയയ്ുന്നതെന്നു ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. ‘നിയമവിരുദ്ധരായ കഴിയുന്നവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി സ്വയം മടങ്ങിപ്പോകണമെന്നും അവര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ അവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ മടങ്ങിപ്പോകലിനായി വര്‍ധിപ്പിച്ച തുക താത്കാലികം മാത്രമായിരിക്കുമെന്നു, ഡിഎച്ച്എസ് പ്രസ്താവനയില്‍ പറഞ്ഞു.
ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ കണക്കനുസരിച്ച് 2025 ജനുവരി മുതല്‍,അമേരിക്കയില്‍ നിന്നും ക 2.2 ദശലക്ഷം ആളുകള്‍ സ്വമേധയാ മടങ്ങിപ്പോയി. എന്നാല്‍ ഈ കണക്കിനെ ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് ചോദ്യം ചെയ്തു. വകുപ്പിന്റെ കണക്കുകള്‍ പൂര്‍ണമായും കൃത്യമല്ലെന്നാണ് ഇവരുടെ അവകാശവാദം.
On the first anniversary of the Trump administration, the US announced a huge package for illegal immigrants to return: $2,600 and a plane ticket!










