യുഎസിലെ മെയ്നെയിൽ എട്ടു യാത്രക്കാരുമായി പറന്നുയർന്ന വിമാനം തകർന്നു വീണു

യുഎസിലെ മെയ്നെയിൽ എട്ടു യാത്രക്കാരുമായി പറന്നുയർന്ന വിമാനം തകർന്നു വീണു

ഹൂസ്റ്റൺ: യുഎസിൽ എട്ടു യാത്രക്കാരുമായി പറന്നുയർന്ന ചെറു വിമാനം തകർന്നുവീണു.  യു എസിലെ മെയ്നെയിലാണ്  സ്വകാര്യ വിമാനം തകർന്നു വീണത്. ബോംബാർഡിയർ ചലഞ്ചർ 650 വിമാനം .ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്.   കനത്ത മൂടൽമഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

വിമാനം  പറന്നുയർന്ന ഉടനായിരുന്നു അപകടമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ വ്യക്തമാക്കി. 

വിമാനത്തിലുണ്ടായ യാത്രക്കാർക്ക് ജീവഹാനി സംഭവിച്ചിരിക്കാമെന്നാണ് സൂചന. അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചു. അപകട ത്തിൽപെട്ട വിമാനത്തിൽ  തീ ആളി പടർന്നു. 

ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിത്. പറന്നുയർന്ന വിമാനം ഹിമപാതത്തിൽ അകപ്പെട്ട് തകർന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Plane carrying eight passengers crashes in Maine, US

Share Email
LATEST
More Articles
Top