വാഷിങ്ടണ്‍: മിനസോട്ടയില്‍ വാഹനപരിശോധയ്ക്കിടെ ഇമിഗ്രേഷന്‍ ഏജന്റ് അമേരിക്കന്‍ യുവതിയെ വെടി വെച്ചുകൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ച് പ്രസിഡന്‍ര് ഡോണള്‍ഡ് ട്രംപ്. മിനസോട്ടയിലെ മിനിയപ്പലിസ് നഗരത്തിലാണ് കഴിഞ്ഞ ദിവസം ഇമിഗ്രേഷന്‍ ഏജന്റിന്റെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ സ്ത്രീയെ വിമര്‍ശി ച്ചുകൊണ്ടാണ് ട്രംപ് രംഗത്തു വന്നത്. യു എസ വനിതയായ റെനെ നിക്കോള്‍ ഗുഡ് ആണു കൊല്ലപ്പെട്ടത്. ആ സ്ത്രീ ഉദ്യോഗസ്ഥനെ വണ്ടിയിടിച്ച് വീഴ്ത്താന്‍ ശ്രമിച്ചതിനാലാണ് വേടിവെയ്‌ക്കേണ്ടി വനന്തെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വാഹനത്തിന് നേരെ വെടിയുതിര്‍ക്കുന്നത് ശരിയാണോ ചോദ്യത്തിനു അവള്‍ വളരെ മോശമായാണ് പെരുമാറിയത്. അവള്‍ അയാളുടെ മേല്‍ വണ്ടി ഓടിച്ചു കയറ്റി എന്നായിരുന്നു മറുപടി.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള വാഹന പരിശോ ധനയ്ക്കു കാര്‍ തടഞ്ഞപ്പോള്‍ വണ്ടി നിര്‍ത്തതെ മുന്നോട്ടെടുത്തപ്പോഴാണ് ഉദ്യോഗസ്ഥന്‍ രണ്ട് തവണ നിറയൊഴി ച്ചതെന്നും ഉദ്യോഗസ്ഥനെ വണ്ടിയിടി പ്പിച്ചുകൊല്ലാന്‍ ശ്രമിച്ചപ്പോഴാണു വെടിവച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്. കൊളറാഡോയില്‍ ജനിച്ച യുവതി അടുത്തിടെയാണു മിനസോ ട്ടയിലേക്കു താമസം മാറിയത്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് മിനിയപ്പലിസ്, സെന്റ് പോള്‍ നഗരങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ തെരുവിലി റങ്ങി. ന്യൂയോര്‍ക്ക്, ഷിക്കാഗോ, സിയാറ്റില്‍, കൊളംബസ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു
മുഖംമൂടി ധരിച്ച സായുധ ഓഫിസര്‍ കാര്‍ തടഞ്ഞ് റെനിയോടു പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്നതു വിഡിയോയില്‍ കാണാം. വണ്ടിയുടെ ഡോര്‍ ഹാന്‍ഡിലില്‍ ഉദ്യോഗസ്ഥന്‍ പിടിച്ചതിനു പിന്നാലെയാണ് കാര്‍ മുന്നോട്ടെടുത്തത്. വണ്ടിയുടെ മുന്നില്‍ നിന്ന ഓഫിസറാണു നിറയൊ ഴിച്ചത്.
President Donald Trump defends immigration agent’s shooting death of American woman











