മിനിയാപൊളിസ്: മിനസോട്ടയിലെ മിനിയാപൊളിസില്‍ ഐസിഇ ഏജന്റ് പരിശോധനയ്ക്കിടെ അമേരിക്കന്‍ യുവതിയെ വെടിവെച്ചുകൊലപ്പെടുത്തിയതിനു പിന്നാലെ പുറപ്പെട്ട പ്രതിഷേധം പുതിയ തലത്തിലേക്ക്. നാടു കൊടും തണുപ്പില്‍ വിറങ്ങലിച്ചു നിക്കുമ്പോഴും ഈ തണുപ്പ് ഒന്നും വകവെയ്ക്കാതെ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധവുമയാി മിനിയാപൊളിസ് നഗരത്തില്‍ തമ്പടിച്ചിരിക്കയാണ്.
ഐസിഇ ഗോ ഔട്ട് മുദ്രാവാക്യം വിളികളുമായാണ മൈനസ് 20 ഡിഗ്രി തണുപ്പിലും പ്രതിഷേധക്കാര്‍ തെരുവുകളില്‍ തമ്പടിച്ചിരിക്കുന്നത്. മിനിയാപൊളിസിലെ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രതിഷേധത്തോട് അനുഭാവം പ്രകടിപ്പിച്ച് അടച്ചിട്ടു.ബുധനാഴ്ച ഐസിഇ ഏജന്റ് ഒരാളെ വെടിവെച്ചതായും അയാള്‍ ട്രാഫിക് സ്റ്റോപ്പില്‍ നിന്ന് ഓടി രക്ഷപ്പെട്ടതായും തുടര്‍ന്ന് മറ്റ് രണ്ട് ആളുകളോടൊപ്പം ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ തുടങ്ങി എന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പറയുന്നു.
ജനുവരി ഏഴിനാണ് 37 വയസുള്ള റെനി ഗുഡിനെ ഐസിഇ ഉദ്യോഗസ്ഥന്‍ പരിശോധന്ക്കിടെ വെടിവെച്ചു കൊലപ്പെടുത്തിയത്. എന്നാല്‍ റെനി വാഹനമുപയോഗിച്ച് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ചപ്പോള്‍ ഒരു ഐസിഇ ഓഫീസര്‍ അവരെ വെടിവെയ്ക്കുകയാണ് ഉണ്ടായതെന്നാണ് അധികാരികളുെട വിശദീകരണം. ഇതിനു പിന്നാലെയാണ് രൂക്ഷമായ പ്രതിഷേധം അലയടിച്ചു തുടങ്ങിയത്. ഡൗണ്‍ ടൗണ്‍ ഏരിയയിലെ തെരുവുകള്‍ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിരുന്നുവെന്ന് എബിസി മിനിയാപൊളിസ് സ്റ്റേഷന്‍ കെഎസ്ടിപി അറിയിച്ചു.
ഇതിനിടെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റിനെക്കുറിച്ചും പ്രതിഷേധങ്ങളെക്കുറിച്ചും വൈസ് പ്രസിഡന്റ് ജെ.ഡിവാന്‍സ് മിനസോട്ട എജിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ മിനിസോട്ട ഗവര്‍ണര്‍ ടിം വാള്‍സുമായി വാന്‍സ് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഉറവിടം സ്ഥിരീകരിച്ചു.
Protests flare up in Minneapolis: Protesters fill the streets despite the bitter cold













