രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കസ്റ്റഡിയിൽ. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട പൊലീസാണ് പാലക്കാടെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇ–മെയിൽ വഴി ലഭിച്ച പുതിയ പരാതിയിലാണ് കസ്റ്റഡിയെന്നാണ് വിവരം.
രാത്രി 12.30- ഓടെയാണ് പാലക്കാട് കെപിഎം റീജൻസിയിൽനിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇതിനുള്ള ഒരുക്കങ്ങൾ വൈകുന്നേരം തന്നെ തുടങ്ങിയിരുന്നതായാണ് സൂചന.. രാഹുലിന്റെ ഡ്രൈവറും സഹായിയുമുൾപ്പെടെ പോയശേഷമായിരുന്നു പോലീസിന്റെ നടപടി.
പുതിയ പരാതിയോടെ നിലവിൽ രാഹുലിനെതിരെ മൂന്നു കേസുകളുണ്ട്. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണക്കോടതിമുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
Rahul Mamkoottathil mla in police custody











