വെനസ്വേലയ്ക്ക് അഞ്ചലമായ ഐക്യദാർഢ്യം പിന്തുണയും വീണ്ടും വ്യക്തമാക്കി റഷ്യയും ഇറാനും

വെനസ്വേലയ്ക്ക് അഞ്ചലമായ ഐക്യദാർഢ്യം പിന്തുണയും വീണ്ടും വ്യക്തമാക്കി റഷ്യയും ഇറാനും
Share Email

ചൊവ്വാഴ്ച റഷ്യൻ, ഇറാൻ വിദേശകാര്യ മന്ത്രാലയങ്ങൾ വെനസ്വേലയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് പുതിയ പ്രസ്താവനകൾ പുറപ്പെടുവിച്ചു. ഇരു രാജ്യങ്ങളും കാരക്കാസിന്റെ ദീർഘകാല പങ്കാളികളും സ്ഥാനഭ്രഷ്ടരായ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഗവൺമെന്റിനെ പിന്തുണയ്ക്കുന്നവരുമാണ്.

നഗ്നമായ നവകൊളോണിയൽ ഭീഷണികളും പുറത്തുനിന്നുള്ള സായുധ ആക്രമണവും നേരിടുന്ന സാഹചര്യത്തിൽ, വെനസ്വേലയുടെ താൽ്കാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ നിയമനം ഐക്യം ഉറപ്പാക്കാനും വെനസ്വേലയുടെ പരമമായ അധികാരം സംരക്ഷിക്കാനുമുള്ള ദൃഢനിശ്ചയം വ്യക്തമാക്കുന്നു എന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

“നമ്മുടെ സുഹൃത്തായ വെനിസ്വേലയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നത് തുടരുമെന്നും അഞ്ചലമായ ഐക്യദാർഢ്യം ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു എന്നും റഷ്യ പ്രസ്താവനയിൽ അറിയിച്ചു. “വിനാശകരമായ ബാഹ്യ ഇടപെടലുകളില്ലാതെ സ്വന്തം വിധി നിർണ്ണയിക്കാനുള്ള അവകാശം വെനിസ്വേലയ്ക്ക് ലഭിക്മെകുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു,” മന്ത്രാലയം കൂട്ടിച്ചേർത്തു.

“മറ്റ് രാജ്യങ്ങളുടെ പരമാധികാരവും പ്രദേശിക സമഗ്രതയും ലംഘിക്കുന്നത് ഏത് സാഹചര്യത്തിലും ന്യായീകരിക്കാനാവില്ല എന്നും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണ് എന്നും ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് ഒരു പ്രസ്താവനയിൽ പറഞ്ഞു. “ഇത്തരം നടപടികൾ മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിനും പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം അപലപിക്കുകയും എതിർക്കുകയും വേണം’ – അദ്ദേഹം ആവശ്യപ്പെട്ടു.

Russia and Iran reaffirm their solidarity and support for Venezuela

Share Email
Top