ന്യൂജേഴ്സി : എഡിസണിൽ സാം ജോഷി രണ്ടാം വട്ടവും മേയറായി അധികാരമേറ്റു. സത്യപ്രതിജ്ഞ ചടങ്ങിൽ നിയുക്ത ഗവർണർ മൈക്കി ഷെറിൽ, സ്ഥാനമൊഴിയുന്ന ഗവർണർ ഫിൽ മർഫി എന്നിവർ ഉൾപ്പെടെ പ്രമുഖരും നിരവധി അനുഭാവികളും പങ്കെടുത്തു. 71 ശതമാനം വോട്ട് നേടി ആയിരുന്നു ജോഷി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ അമേരിക്കൻ ബിരാൽ പട്ടേൽ ഉൾപ്പെടെയുള്ള സിറ്റി കൗൺസിൽ അംഗങ്ങളും ജോഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. എഡിസൺ യൂത്ത് കോംപ്ലെക്സസിൽ ആയിരത്തിലധികം പേർ തിങ്ങി നിറഞ്ഞിരുന്നു.ചടങ്ങിനെത്തിയ ജനങ്ങൾക്കു ജോഷി ഫെയ്സ്ബുക്കിൽ നന്ദി പറഞ്ഞു.
മൈക്കി ഷെറിലാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. 250 ആം വാർഷികം ആഘോഷിക്കുന്ന എഡിസണിൽ ജനിച്ചു വളർന്ന ഏറ്റവും പ്രായം കുറഞ്ഞ മേയറായാണ് ജോഷി 2022ൽ അധികാരമേറ്റതെന്നു ഷെറിൽ വ്യക്തമാക്കി.
Sam Joshi sworn in as mayor for second term in Edison











