പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറില്‍ തീപിടുത്തവും സ്‌ഫോടനവും: നിരവധി പേര്‍ മരിച്ചു

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറില്‍ തീപിടുത്തവും സ്‌ഫോടനവും: നിരവധി പേര്‍ മരിച്ചു

സ്‌കീ: സ്വറ്റ്‌സര്‍ലാന്‍ഡിലെ റിസോര്‍ട്ട് പട്ടണമായ ക്രാന്‍സ്-മൊണ്ടാനയിലെ ബാറില്‍ പുതുവര്‍ഷാഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ മരിച്ചു. കോണ്‍സ്റ്റലേഷന്‍ ബാറിലും ലോഞ്ചിലുമാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിന്റെ കൃത്യമായ കാരണം അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സ്‌ഫോടനത്തിനു പിന്നാലെ ബാറില്‍ നിന്ന് വലിയ പുക ഉയരുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. സ്‌ഫോടനം ഉണ്ടായതായും നിരവധി നിരവധി പേര്‍ മരിച്ചതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും പോലീസ് വക്താവ് ഗെയ്തന്‍ ലാത്തിയോണ്‍ എഎഫ്പിയോട് പറഞ്ഞു.

ആല്‍പ്സിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്രാന്‍സ്-മൊണ്ടാന പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്, കൂടാതെ സ്‌കീയിംഗ്, സ്‌നോബോര്‍ഡിംഗ്, ഗോള്‍ഫ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇവിടെ എതത്താറുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബേണില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്താം.

Several killed as blast rips through Switzerland bar on New Year’s eve

Share Email
LATEST
More Articles
Top