സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു ; ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്‌ളീം മേയര്‍

സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു ; ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്‌ളീം മേയര്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയറായി ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി ഇന്ന്(ജനുവരി ഒന്ന് ) സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റു. സത്യപ്രതി ജ്ഞയും തുടര്‍ന്നുള്ള പരിപാടികളും ആഘോഷമാക്കാനുള്ള ക്രമീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായി.

മാന്‍ഹട്ടനിലെ  മുൻ സിറ്റി ഹാള്‍ സബ് വേ സ്റ്റേഷ നില്‍ കുടുംബാംഗങ്ങള്‍ പങ്കെ ടുക്കുന്ന സ്വകാര്യ ചടങ്ങില്‍ അര്‍ദ്ധരാ ത്രിക്ക് ശേഷം ആദ്യ സത്യപ്രതിജ്ഞ നടന്നു. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ചടങ്ങിന് നേതൃത്വം നല്‍കും. ‘ ന്യൂയോര്‍ക്ക്  നഗരത്തെ എല്ലാ ദിവസവും പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികളോടുള്ള പ്രതിബദ്ധത’യാണ് മംദാനിയുടെ ഓഫീസ് ഈ സ്ഥലം തിരഞ്ഞെടുത്തത് എന്ന് പറഞ്ഞു.

അമേരിക്കന്‍ സമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സിറ്റി ഹാളിന്റെ പടികളില്‍ പ്രത്യേക ചടങ്ങുകള്‍ നടക്കും. സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സാണ്  പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ് ഉദ്ഘാടന പ്രസംഗം നടത്തും. പൊതുചടങ്ങിനുശേഷം ബ്രോഡ്വേയില്‍ ബ്ലോക്ക് പാര്‍ട്ടി നടക്കും. ഉച്ചകഴിഞ്ഞ് മുഴുവന്‍ സംഗീത പരിപാടുകള്‍ ഉള്‍പ്പെടെയുള്ളവയാല്‍ മുഖരിതമാകും ന്യൂയോര്‍ക്ക് നഗരം.

ജീവിതത്തിലെ വലിയ ബഹുമതിയും പദവിയുമാണ് തനിക്ക് ലഭിച്ചിരിക്കുന്നത് എന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മംദാനി പ്രതികരിച്ചു. ന്യൂയോര്‍ക്ക് നഗരത്തിന്റെ ചരിത്രവും പ്രതാപത്തെയും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പോരാട്ടത്തെയും അടയാളപ്പെടുത്തുന്ന സ്ഥലം എന്ന നിലയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് സബ്വേ സ്റ്റേഷന്‍ തെരഞ്ഞെടുത്തത്.

എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും പ്രസിദ്ധയായ ചലച്ചിത്രസംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്റാന്‍ മംദാനി. ഉഗാണ്ടയില്‍ ജനിച്ച സൊഹ്റാന്‍ മംദാനി, ഏഴാം വയസ്സിലാണ് ന്യൂയോര്‍ക്കിലേക്ക് എത്തുന്നത്. ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് സൊഹ്‌റാന്‍ മംദാനി.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമോയെ പരാജയപ്പെടുത്തിയാണ് മംദാനി ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവ മത്സരിച്ചെങ്കിലും ട്രംപ് ക്വോമോയെ ആണ് പിന്തുണച്ചിരുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളുടെ കടുത്ത വിമര്‍ശകനാണ് മംദാനി.

Sohran Mandani to be sworn in as New York Mayor today; various events to mark the swearing-in

Share Email
LATEST
More Articles
Top