കൊളംബിയയും അമേരിക്കയും തമ്മിലുളള സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകുന്നു: ഡോണൾഡ് ട്രംപ് കൊളംബിയൻ പ്രസിഡന്റ് പെട്രോയുമായി ഫോണിൽ സംസാരിച്ചു

കൊളംബിയയും അമേരിക്കയും തമ്മിലുളള സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകുന്നു: ഡോണൾഡ് ട്രംപ് കൊളംബിയൻ പ്രസിഡന്റ് പെട്രോയുമായി ഫോണിൽ സംസാരിച്ചു

വാഷിംഗ്ടൺ: ധനുഷ്വേലിയൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊളംബി യക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് മയപെടുത്തു ന്നതായി സൂചന

ഇതോടെ അമേരിക്കയും കൊളംബിയയും തമ്മിലുള്ള സംഘർഷത്തിൽ അല്പം അയ വ്  ഉണ്ടാക്കിയതെന്ന് അന്താരാഷ്ട്ര വിദഗ്ധർ വ്യക്തമാക്കുന്നു. കൊളംബിയൻ പ്രസിഡന്റുമായി ട്രംപ് ടെലഫോണിൽ സംസാരിച്ചു. ഇതിന് പിന്നാലെ കൊളം ബിയൻ പ്രസിഡന്റിനുള്ള അമേരിക്കൻ യാത്രാ വിലക്ക് പിൻവലിക്കുമെന്നും വാർത്തകൾ പുറത്തുവന്നു.അടുത്തമാസം  കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ  പെട്രോ അമേരിക്ക സന്ദർ ശിക്കും.വെന സ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ യെ പിടികൂടിയ യുഎസ് നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചയാളാണ് പെട്രോ.

ബുധനാഴ്ച്ച നടന്ന ഫോൺ സംഭാഷ ണത്തിൽ ഇരു നേതാക്കളും പരസ്പരം അഭിനന്ദിക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കൊളംബിയയ്ക്കെതിരെ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന ഭീഷണി  ശക്തമാക്കിയതോടെയാണ് പെട്രോയും അയഞ്ഞതെന്നാണ് സൂചന. അമേരിക്ക യുമായി തുറന്ന ആശയവിനിമയം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം പെട്രോ വ്യക്തമാക്കി. അൽ ജസീറയുമായുള്ള അഭിമുഖത്തിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ വാഷിംഗ്ടണുമായി സഹകരിക്കാൻ തൻ്റെ സർക്കാർ ശ്രമിക്കുന്നതായി പെട്രോ വ്യക്തമാക്കി

നേരത്തെ നിലവിലില്ലാതിരുന്ന ഒരു ആശയവിനിമയ മാർഗ്ഗമാണിതെന്ന് പെട്രോ വിശേഷിപ്പിച്ചു.  മുമ്പ് ഇരു ഗവൺ.മെ ന്റുകൾക്കിടയിലുള്ള വിവര ങ്ങൾ അനൗദ്യോഗിക ചാനലുകളി ലൂടെയാണ് കൈമാറിയി രുന്നതെന്ന് ചൂണ്ടിക്കാട്ടി. 

Tensions between Colombia and the United States are easing: Trump spoke by phone with Colombian President Petro

Share Email
LATEST
More Articles
Top