എച്ച് വൺ ബി വിസ ഉപയോഗിച്ച് സ്കൂളുകളിലും സർവകലാശാലകളിലും ജോലി ചെയ്യുന്ന  ജീവനക്കാരുടെ പട്ടിക ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ നിർദ്ദേശം നല്കി ടെക്സാസ് ഗവർണർ

എച്ച് വൺ ബി വിസ ഉപയോഗിച്ച് സ്കൂളുകളിലും സർവകലാശാലകളിലും ജോലി ചെയ്യുന്ന  ജീവനക്കാരുടെ പട്ടിക ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ നിർദ്ദേശം നല്കി ടെക്സാസ് ഗവർണർ

ടെക്സാസ്:  അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  എച്ച് വൺ ബി വിസ നിയന്ത്രണം കർശനമാക്കിയതിന് പിന്നാലെ കൂടുതൽ നടപടികളുമായി വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ.എച്ച് വൺ ബി വിസ ഉപയോഗിച്ച്  സ്കൂളുകളിലും സർവകലാശാലകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ പട്ടിക ഒരാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന ഉത്തരവിട്ട് ടെക്സാസ് ഗവർണർ രംഗത്തെത്തി.

കിൻഡർ ഗാർഡൻ മുതൽ 12 ാം ക്ലാസ് വരെയുള്ള ക്ലാസുകളിലും സർവകലാ ശാലകളിലും ജോലി ചെയ്യുന്ന എച്ച് വൺ ബി വീസക്കാരുടെ റിപ്പോർട്ട് നല്കാനാണ് സ്ഥാപന മേധാവികളോട് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് ആവശ്യപ്പെട്ടത്.  വിദേശ തൊഴിലാളികളെ പൊതുവിദ്യാ ലയങ്ങളിൽ നിയമിക്കുന്നതിന് ന്യായീകരണമില്ലെന്നും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തിലെ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളി കൾക്കുള്ള സ്പെഷ്യാലിറ്റി വിസകൾക്കായി നികുതിദായകരുടെ പണം ഉപയോഗിക്കു ന്നുണ്ടോ എന്ന് തന്റെ ഓഫീസ് പരിശോധിച്ചുവരികയാണെന്നും അബോട്ട് തിങ്കളാഴ്ച ഒരു റേഡിയോ ഷോയിൽ പറഞ്ഞു. ഈ ആഴ്ച അവസാനം ഒരു ആക്ഷൻ പ്ലാൻ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും  ഗ്രെഗ് വ്യക്തമാക്കി.

 എല്ലാ H-1B ജീവനക്കാരുടെയും വിശദാംശങ്ങൾ, അവരുടെ ജോലി, ഏതു രാജ്യക്കാ ഉൾപ്പെടെയുള്ള വിവരങൾ, സമർപ്പിക്കാൻ ഗവർണർ ആവശ്യപ്പെട്ടു

ടെക്‌സസിൽ ഏറ്റവും കൂടുതൽ H-1B വിസ ഉടമകളെ സ്പോൺസർ ചെയ്യുന്നത് ഡാളസ് ഇൻഡിപെൻഡന്റ് സ്‌കൂൾ ഡിസ്ട്രിക്റ്റാണെന്ന് ഫെഡറൽ ഡാറ്റ വ്യക്തമാക്കുന്നു.  230 പേരാണിവിടെ ഉള്ളത്   തൊട്ടുപിന്നാലെ ഡാളസിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്റർ 228 പേർ.   214 പേരുള്ള ടെക്‌സസ് എ & എമ്മിന്റെ ഫ്ലാഗ്ഷിപ്പ് കാമ്പസ്, 171 പേരുള്ള ടെക്‌സസ് യൂണിവേഴ്‌സിറ്റി എംഡി ആൻഡേഴ്‌സൺ കാൻസർ സെന്റർ എന്നിവിടങ്ങളിലും എച്ച് വൺ ബി വിസക്കാർ കൂടുതലായി ഉണ്ട്.

എച്ച് വൺ ബി വിസക്ക് കൂടുതൽ ഫീസ് ഈടാക്കാൻ തീരുമാനിച്ചതോടെ സ്വദേശികളായ ആളുകൾക്ക് കൂടുതൽ തൊഴിലവസരം ലഭിക്കുമെന്ന് ടെക്സസ് ഗവർണർ അബോട്ട് പറഞ്ഞു. നമ്മുടെ കമ്മ്യൂണിറ്റികൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നതാണ് വസ്തുതയെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു: അ

തേസമയം, ഫ്ലോറിഡയിൽ, H-1B ദുരുപയോഗം തടയാനുള്ള ഗവർണർ റോൺ ഡിസാന്റിസിന്റെ നിർദ്ദേശത്തെ ത്തുടർന്ന് പൊതു സർവകലാശാലകൾ H-1B നിയമനങ്ങൾ ഒരു വർഷത്തേക്ക് മരവിപ്പിക്കുന്നത് പരിഗണിക്കുന്നു.

Texas governor demands full list of H-1B employees working in schools and universities: ‘We want to make sure…’

Share Email
LATEST
More Articles
Top