ജിന്‍സ് മാത്യു,റിവര്‍സ്റ്റോണ്‍
ഹൂസ്റ്റണ്‍: റിവര്‍സ്റ്റോണ്‍ മലയാളികളുടെ കൂട്ടയ്മയായ ഒരുമയുടെ ക്രിസ്മസ്,ന്യൂ ഇയര്‍ ഗാലയായ പൗര്‍ണ്ണമി നിലാവ് നിറകൂട്ടുകളോടെ സെന്റ്റ്.ജയിംസ് ബാങ്കറ്റ് ഹാളില്‍ കൊണ്ടാടി.
ഒരുമ കിഡ്‌സിന്റെയും അഡല്‍റ്റിന്റെയും വര്‍ണ്ണപ്പകിട്ടാര്‍ന്ന നൃത്തങ്ങള്‍,ഒരുമ ഗായകരുടെ ഗാനങ്ങള്‍,ഒരുമ ദോല്‍ ആന്‍ഡ് ബാന്‍ഡിന്റെ ബിജിയുടെ നേതൃത്വലുള്ള അരങ്ങേറ്റം എന്നിവ കാണികളെ ആകര്‍ഷിച്ചു.

ആക്ഷന്‍ ഹീറോ ബാബു ആന്റണി ഫാമിലിയുടെ പിയാനോ,സംഗീത സദസ് പൗര്‍ണ്ണമി നിലാവിന് മാറ്റ് കുട്ടി.അഹി അജയന്‍,റോഷി.സി .മാലത്ത്,റോണി.സി.മാലത്ത് ,മീരാ സാഖ്, ബിനോയി,ജോസഫ് തോമസ്,റിനി,വിധു,ജോസ്,ലിസി,അലീനാ,സിന്ധു തുടങ്ങി നിരവധി ഗായകരുടെ മ്യൂസിക്കല്‍ നൈറ്റ് ശ്രോതാക്കള്‍ മനസ് തുറന്ന്ആസ്വദിച്ചു.
ഒരുമ പ്രസിഡന്റ് ജിന്‍സ് മാത്യുവിന്റെ അധ്യക്ഷതയില്‍ ജഡ്ജ് ജൂലി മാത്യു ഒരുമയുടെ പതിനഞ്ചാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു.
കലാസന്ധ്യ സിനിമാതാരം ബാബു ആന്റണി ഉദ്ഘാടനം ചെയ്തു.ക്രിസ്മസ് ദൂത് വെരി.റവ. പ്രസാദ് കുരുവിള കോര്‍-എപ്പിസ്‌കോപ്പാ നല്‍കി. മാഗ് പ്രസിഡന്റ് റോയി മാത്യു, പോലീസ് ക്യാപ്റ്റന്‍ മനോജ് പൂപ്പാറയില്‍,ഡോ.സ്‌നേഹാ സേവ്യര്‍, ഒരുമ സെക്രട്ടറി ജയിംസ് ചാക്കോ,മേരി ജേക്കബ്,ജോണ്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.
2026 ലെ പുതിയ ഭാരവാഹികളുടെ പരിചയപ്പെടുത്തലും ഒരുമയുടെ സ്ഥാപക അംഗം ഷിജു ജോര്‍ജ്,മുന്‍കാല പ്രസിഡന്റുമാര്‍, മറ്റ്ഭാരവാഹികളെ ആദരിക്കല്‍ എന്നിവ വാര്‍ഷിക യോഗത്തില്‍ ഉണ്ടായിരുന്നു.

ഡോ.ജോസ് തൈപ്പറമ്പില്‍ ,വിധു അജയന്‍ എന്നിവര്‍ എംസി ആയിരുന്നു. ഡെലീഷ്യസായ ഡിന്നറോട് കൂടി പൗര്‍ണ്ണമി നിലാവ് സമാപിച്ചു. നവീന്‍ ഫ്രാന്‍സിസ,റോബി ജേക്കബ്, വിനോയി സിറിയേക്ക്,ജോസഫ് തോമസ് ,ജിജി പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
The full moon of unity was celebrated in Houston with colorful lights.













