ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഡാളസ് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്ററിന്റെ 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേറ്റു. സജി സ്റ്റാര്‍ലൈന്‍ (പ്രസിഡന്റ്), ജോസ് പ്ലാക്കാട്ട് (വൈസ് പ്രസിഡന്റ്), സുധ പ്ലാക്കാട്ട് (സെക്രട്ടറി), മാര്‍ട്ടിന്‍ വിലങ്ങോലില്‍ (ജോയിന്റ് സെക്രട്ടറി), തോമസ് കോശി (ട്രഷറര്‍) എന്നിവരാണ് വരും വര്‍ഷങ്ങളില്‍ സംഘടനയെ നയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ‘അമേരിക്ക ഈ ആഴ്ച’ പ്രോഗ്രാമിന്റെ ഡാളസ് ഏരിയ പ്രൊഡക്ഷന്‍ ഹെഡും കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി ദൃശ്യമാധ്യമ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സജി സ്റ്റാര്‍ലൈന്‍ ആണ് ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റ്. ഏഷ്യാനെറ്റ് US വീക്കിലി റൗണ്ടപ്പ് ഡാളസ് ഏരിയ പ്രൊഡക്ഷന്‍ ഹെഡ് , IPCNA ഡാളസ് ചാപ്റ്റര്‍ സെക്രട്ടറി എന്നീ നിലകളില്‍ ഉള്ള പ്രവര്‍ത്തി പരിചയവും മുതല്‍കൂട്ടായീ ഉണ്ട് .

കൈരളി ന്യൂസ് ഡാളസ് പ്രോഡക്ഷന്‍ ഹെഡ് ആയി വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ജോസ് പ്ലാക്കാട്ട് വൈസ് പ്രസിഡന്റായും, സുധ പ്ലാക്കാട്ട് (കൈരളി റിപ്പോര്‍ട്ടര്‍ ആന്‍ഡ് ന്യൂസ് റീഡര്‍ ഡാളസ്യു, ) സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട തോമസ് കോശിയും വര്‍ഷങ്ങളായി ദൃശ്യമാധ്യമ രംഗത്ത് ശ്രദ്ധേയനാണ് . അമേരിക്കയിലെ ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തനപരിചയവും, സംഘടനയുടെ മുന്‍കാല ഭാരവാഹിയുമാണ് ജോയിന്റ് സെക്രട്ടറി ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍.

നോര്‍ത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ IPCNA-യുടെ ഡാളസ് ചാപ്റ്റര്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. മാധ്യമരംഗത്തെ ദീര്‍ഘകാലത്തെ പ്രവൃത്തിപരിചയമുള്ള പുതിയ നേതൃത്വം ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ആശംസിച്ചു.

The India Press Club of North America (IPCNA) Dallas Chapter has elected new officers.

Share Email
LATEST
More Articles
Top