വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് എത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശന കാലാവധി കഴിഞ്ഞും രാജ്യത്തു തുടരുന്നത് തടയാനായി നടപ്പാക്കുന്ന വിസാ ബോണ്ട് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് ട്രംപ് ഭരണകൂടം.. ജനുവരി 21 മുതല്‍ ഈ പദ്ധതി നടപ്പാക്കിതുടങ്ങും. ഇതു പ്രകാരം 38 രാജ്യങ്ങളില്‍ നിന്നു സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്ക് 15,000 ഡോളര്‍ വരെ ബോണ്ട് നല്‌കേണ്ടി വരും.
നല്കുന്ന പണം തിരികെപ്പോകുമ്പോള്‍ റീഫണ്ട് ചെയ്യുന്നരീതിയിലുള്ള വിസ ബോണ്ട് നയമാണ് ട്രംപ് ഭരണകൂടം വികസിപ്പിച്ചിട്ടുള്ളത്. വിസ കാലാവധി കഴിഞ്ഞുള്ള താമസം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആദ്യഘട്ടമായി ഏഴു രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിരുന്നത് ഇപ്പോള്‍ 38 രാജ്യങ്ങളായി ഉയര്‍ത്തി.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചൊവ്വാഴ്ച 25 രാജ്യങ്ങളെ കൂടി പട്ടികയില്‍ ചേര്‍ത്തു. പുതിയ നയം പ്രകാരം, ചില ടൂറിസ്റ്റ്, ബിസിനസ് വിസ അപേക്ഷകര്‍ 5,000 മുതല്‍ 15,000 ഡോളര്‍ വരെയുള്ള ബോണ്ടുകള്‍ നല്കണം. വിസാ അഭിമുഖങ്ങള്‍ക്കിടയില്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥരാണഅ നിരക്ക് നിശ്ചയിക്കുക. പുതുതായി ചേര്‍ത്ത രാജ്യങ്ങളില്‍ ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയും ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, പസഫിക് എന്നിവിടങ്ങളില്‍ നിന്നുള്ളഴരും
അള്‍ജീരിയ, അംഗോള, ആന്റിഗ്വ, ബാര്‍ബുഡ, ബംഗ്ലാദേശ്, ബെനിന്‍, ബുറുണ്ടി, കേപ് വെര്‍ദെ, ക്യൂബ, ജിബൂട്ടി, ഡൊമിനിക്ക, ഫിജി, ഗാബോണ്‍, ഐവറി കോസ്റ്റ്, കിര്‍ഗിസ്ഥാന്‍, നേപ്പാള്‍, നൈജീരിയ, സെനഗല്‍, ടൊക്കി, ടോഗി, ടൊഗോ, ടജിലു വാനുവാട്ടു, വെനസ്വേല, സിംബാബ്വെ. ഭൂട്ടാന്‍, ബോട്‌സ്വാന, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, ഗാംബിയ, ഗിനിയ, ഗിനിയ-ബിസാവു, മലാവി, മൗറിറ്റാനിയ, നമീബിയ, സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പി, ടാന്‍സാനിയ, തുര്‍ക്ക്‌മെനിസ്ഥാന്‍, സാംബിയ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍
ഈ പ്രോഗ്രാമിന് കീഴില്‍ വിസ ലഭിക്കുന്നവര്‍ അമേരിക്ക നിശ്ചയിച്ച ബോസ്റ്റണ്‍ ലോഗന്‍, ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം, അല്ലെങ്കില്‍ വാഷിംഗ്ടണ്‍ ഡുള്ളസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയിലൂടെ മാത്രമേ യുഎസില്‍ പ്രവേശിക്കാന്‍ കഴിയു,
2025 ഓഗസ്റ്റില്‍ പൈലറ്റ് പ്രോഗ്രാമായി വിസ ബോണ്ട് സംരംഭം ആരംഭിച്ചു, അതിനുശേഷം ഭരണകൂടത്തിന്റെ വിശാലമായ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് നീക്കത്തിന്റെ ഭാഗമായി ഇത് വിപുലീകരിച്ചതാണിപ്പോള്‍ .
The Trump administration has expanded a visa bond policy that requires visitors from dozens of countries to post refundable bonds of up to $15,000













