അമേരിക്കയില്‍ വീണ്ടും ഭാഗീക ഷട്ട് ഡൗണ്‍: രണ്ടാം ട്രംപ് ഭരണത്തിലെ രണ്ടാം അടച്ചുപൂട്ടല്‍

അമേരിക്കയില്‍ വീണ്ടും ഭാഗീക ഷട്ട് ഡൗണ്‍: രണ്ടാം ട്രംപ് ഭരണത്തിലെ രണ്ടാം അടച്ചുപൂട്ടല്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും അടച്ചുപൂട്ടല്‍. യുഎസ് കോണ്‍ഗ്രസ് ബജറ്റിന് അംഗീകാരം നല്കാതെ ധനസഹായം അനുവദിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് അമേരിക്കയില്‍ ഭാഗീകമായി അടച്ചുപൂട്ടല്‍ നിലവില്‍ വന്നത്. എന്നാല്‍ നിലവില്‍ സെനറ്റ് അംഗീകരിച്ച ബജറ്റ് അടുത്ത ദിവസങ്ങളില്‍ തന്നെ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിക്കുമെന്നതിനാല്‍ ഈ അടച്ചുപൂട്ടല്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കില്ല.

കുടിയേറ്റ വിരുദ്ധ പരിശോധനയ്ക്കിടെ മിനിയാപ്പോളിസില്‍ രണ്ടുപേര്‍ ഫെഡറല്‍ ഏജന്റുമാരുടെ വെടിയേറ്റു മരിച്ചതിനു പിന്നാലെ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ഇതേ തുടര്‍ന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള പാക്കേജിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം നേടാന്‍ കഴിയാതെ വന്നത്. ഫെബ്രുവരി രണ്ടിന് ജനപ്രതിനിധി സഭ ചേരുകയും ബില്ലിന് അനുമതി നല്കുകയും ചെയ്യുന്നതോടെ നിലവിലെ പ്രതിസന്ധി അവസാനിക്കും.

2026 ലെ ബജറ്റിന് കോണ്‍ഗ്രസ് അംഗീകാരം നല്‍കാതെ തന്നെ ധനസഹായം നല്‍കുന്നതിനുള്ള സമയപരിധി ശനിയാഴ്ച അര്‍ദ്ധരാത്രിയാണഅ അവസാനിച്ചത്. ഇതേ തുടര്‍ന്നാണ് അമേരിക്ക ഭാഗീകമയാി അടച്ചുപൂട്ടലില്‍ പ്രവേശിച്ചത്.

The US government entered a partial shutdown Saturday as a midnight

Share Email
Top