യുഎസിന്റെ തെക്കന്‍ സംസ്ഥാനങ്ങള്‍ മരണത്തണുപ്പിലേക്ക് നീങ്ങുമ്പോഴും പതിനായിരങ്ങള്‍ക്ക് വൈദ്യുതിയില്ല

യുഎസിന്റെ തെക്കന്‍ സംസ്ഥാനങ്ങള്‍ മരണത്തണുപ്പിലേക്ക് നീങ്ങുമ്പോഴും പതിനായിരങ്ങള്‍ക്ക് വൈദ്യുതിയില്ല

വാഷിംഗ്ടണ്‍: അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങള്‍ ശൈത്യക്കൊടുങ്കാറ്റിനെ തുടര്‍ന്ന് മരണത്തണുപ്പിലേക്ക് നീങ്ങുമ്പോഴും പതിനായിരക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി തടസം തുടരുന്നു. ശൈത്യക്കൊടുങ്കാറ്റ് ആ്ഞടിച്ച് താറുമാറായ വൈദ്യുതി വിതരണം പലമേഖലകളിലും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.

ശൈത്യക്കൊടുങ്കാറ്റിന്റെ ഫലമായി പല ഹൈവേകളും അടയ്ക്കുകയും മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുകും ചെയ്തിരുന്നു. നാഷ്വില്ലിയിലും ഓക്സ്ഫോര്‍ഡിലും ആയിരക്കണക്കിന് ആളുകള്‍ക്ക് ഒരു ആഴ്ചയായി വൈദ്യുതിയില്ല, ഈ മേഖലയില്‍ അതിരൂക്ഷ തണുപ്പ് തുടരുകയാണ്. ഇവിടെ അപകട സാധ്യതയും നിലനില്ക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

തെക്കന്‍ സംസ്ഥാനങ്ങള്‍ മുതല്‍ ടെന്നസി, ഫ്‌ളോറിഡ വരെയുള്ള മേഖലകളില്‍ നാഷണല്‍ വെതര്‍ സര്‍വീസ് കഠിനതണുപ്പ് സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കഠിനമായ തണുപ്പില്‍ കൂടുതല്‍ സമയം സമ്പര്‍ക്കം പുലര്‍ത്തുന്നത് ഹൈപ്പോഥെര്‍മിയയ്ക്ക് കാരണമാകുമെന്നും അധികൃതര്‍ അറിയിച്ചു.

അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞയാഴ്ച യുഎസിലെ തെക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ വ്യാപിച്ച ശൈത്യകാല കൊടുങ്കാറ്റിനെത്തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളിലായി നിരവധി ഡസന്‍ ആളുകള്‍ മരിച്ചു. ഹൈപ്പോഥെര്‍മിയയ്ക്ക് പുറമേ ജനറേറ്ററുകളും മറ്റും പ്രവര്‍ത്തിപ്പിച്ചുണ്ടാവുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയും ഐസില്‍ തെന്നി കാറുകള്‍ അപകടത്തില്‍പ്പെട്ടുമാണ് കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായത്.

ശീതക്കൊടുങ്കാറ്റിനെ തുടര്‍ന്ന് തകരാറിലായ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനും കൊടുങ്കാറ്റിനെത്തുടര്‍ന്ന് പടര്‍ന്ന ഐസും റോഡുകളില്‍ നിന്ന് നീക്കം ചെയ്യാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. ഇതിനിടെ തെക്കന്‍ മേഖലകളില്‍ തണുപ്പ് ഇനിയും വര്‍ധിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന. അപകടകരമായ നിലയിലേക്ക് തണുപ്പ് ഉയരാന്‍ സാധ്യതയെന്നും വിലയിരുത്തുന്നു.

ടെന്നസിയിലും വടക്കന്‍ മിസിസിപ്പിയിലും മിക്കയിടങ്ങളിലും താപനില വലിയ തോതില്‍ താഴുമെന്നും തെക്കന്‍ മിസിസിപ്പി മുതല്‍ ലൂസിയാന വരെ മൈനസ് 20 വരെ താപനില എത്തിയേക്കാം.ശനിയാഴ്ച രാവിലെയോടെ മധ്യ ടെന്നസിയില്‍ നിന്ന് വടക്കന്‍ മിസിസിപ്പി വരെ ശീതക്കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ ഈ സമയത്ത് കൊടും തണുപ്പായിരിക്കും ഉണ്ടാവുക.

ടെന്നസി, മിസിസിപ്പി പോലുള്ള സംസ്ഥാനങ്ങള്‍ ഐസ് കൊടുങ്കാറ്റുകളെ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നും പകരം ചുഴലിക്കാറ്റുകളെ പ്രതിരോധിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത് ഇതുമൂലം ശീതക്കാറ്റ് ഭീശണി കൈകാരയം ചെയ്യാന്‍ ഈ മേഖലയിലെ പ്രാദേശീക ഭരണകൂടങ്ങള്‍ക്ക് പ്രയാസമാണെന്നു സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ സാറ എഫ്ടെഖര്‍നെജാദ് പറഞ്ഞു. മഞ്ഞുവീഴ്ചയ്ക്ക് ശേഷമുള്ള തുടര്‍പ്രവര്‍ത്തനം പലപ്പോഴും വല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

.കിഴക്കന്‍ ടെന്നസി, തെക്കന്‍ വിര്‍ജീനിയ, നോര്‍ത്ത് കരോലിനയിലെ ഭൂരിപക്ഷം മേഖലകളും വടക്കന്‍ സൗത്ത് കരോലിന, വടക്കുകിഴക്കന്‍ ജോര്‍ജിയ എന്നിവിടങ്ങളിലും വെള്ളിയാഴ്ച രാത്രി മഞ്ഞ് വ്യാപകമാകും. ഫ്‌ളോറിഡയിലും ഈ ആഴ്ച്ച കനത്ത തണുപ്പിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഫ്‌ലോറിഡയുടെ ചില ഭാഗങ്ങളില്‍ 15 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പിനും കാരണമായേക്കാം. ഞായറാഴ്ച രാവിലെയോടെ തല്ലാഹസി, ജാക്സണ്‍വില്ലെ, ഒര്‍ലാന്‍ഡോ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും യഥാര്‍ത്ഥ വായു താപനില 20 ഡിഗ്രിയിലേക്ക് താഴുമെന്ന് പ്രവചിക്കപ്പെടുന്നു.
Thousands still without power as brutal temperatures head to the South

Share Email
Top