ലോസ് ഏഞ്ചല്‍സ്: ഇറാനിലെ ഭരണകൂടത്തിനെതിരേ ഇറാന്‍ ജനത നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിട്ട് യുഎസില്‍ നടത്തിയ പ്രതിഷേധ റാലിയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി നിരവധിപ്പേര്‍ക്ക് പരിക്ക്. ലോസ് ഏഞ്ചല്‍സില്‍ നടന്ന റാലിയിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. ഇറാനില്‍ സര്‍ക്കാരിനെതിരേ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ലോസ് ഏഞ്ചല്‍സിലെ വില്‍ഷയര്‍ ഫെഡറല്‍ കെട്ടിടത്തിന് പുറത്തു റാലി എത്തിയപ്പോഴാണ് ട്രംക്ക് പാഞ്ഞു കയറിയത്.
അമേരിക്കന്‍ പ്രാദേശിക സമയം ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ പ്രകടനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്നു. ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധിപ്പേര്‍ക്ക് നിസാര പരിക്കും ഉണ്ടായി. ഇടിച്ചു കയറിയ വാഹനത്തില്‍ ഇറാന്‍ അനുകൂല ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ‘ഷാ വേണ്ട, 1953 ആവര്‍ത്തിക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു.
പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച് പോലീസ് പിന്നീട് ട്രക്കില്‍ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ട്രക്ക് ഡ്രൈവര്‍ക്കെതിരേ സുരക്ഷാ ജീവനക്കാരെ മറികടന്ന് പ്രതിഷേധക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ട്രക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലിലായിരുന്നു. ഡ്രൈവര്‍ മനഃപൂര്‍വ്വം ജനക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ചു കയറ്റിയതാണോ അതോ പ്രകടനത്തിനിടയില്‍ പരിഭ്രാന്തി പരത്തിയതാണോ എന്ന് വ്യക്തമല്ലെന്ന് നിയമപാലകര്‍ പറഞ്ഞു.
Truck plows into anti-Iran regime rally in Los Angeles, several injured












