വാഷിംഗ്ടണിലെ മൂന്നു ഗോള്‍ഫ് കോഴ്‌സുകളുടെ പാട്ടക്കരാര്‍ ട്രംപ് ഭരണകൂടം നിര്‍ത്തലാക്കുന്നു

വാഷിംഗ്ടണിലെ മൂന്നു ഗോള്‍ഫ് കോഴ്‌സുകളുടെ പാട്ടക്കരാര്‍ ട്രംപ് ഭരണകൂടം നിര്‍ത്തലാക്കുന്നു

വാഷിംഗ്ടണ്‍: രാജ്യതലസ്ഥാനത്തെ മൂന്നു ഗോള്‍ഫ് കോഴ്‌സുകളുടെ പാട്ടക്കരാര്‍ ട്രംപ് ഭരണകൂടം റദ്ദാക്കുന്നു.കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ ഭൂമിയില്‍ നാഷണല്‍ ലിങ്ക്‌സ് ട്രസ്റ്റ നടത്തിവന്നിരുന്ന ഗോള്‍ഫ് കോഴ്‌സുകളുടെ പാട്ടക്കരാറാണ് റദ്ദാക്കാന്‍ തീരുമാനിച്ചത്. 50 വര്‍ഷത്തെ പാട്ടക്കരാര്‍ അവസാനിപ്പിച്ചതായി ആഭ്യന്തരവകുപ്പ് ബുധനാഴ്ച പറഞ്ഞു.

സ്ഥാപനം ആവശ്യമായ മൂലധന മെച്ചപ്പെടുത്തലുകള്‍ നടപ്പിലാക്കാത്തതിനാലും പാട്ടക്കാലാവധി നിബന്ധനകള്‍ പാലിക്കാത്തതിനാലുമാണ് കരാര്‍ അവസാനിപ്പി ക്കുന്നതെന്നാണ് ആഭ്യന്തര വകുപ്പ് വിശദീകരണം. രാജ്യത്തും വിദേശത്തും നിരവധി ഗോള്‍ഫ് കോഴ്‌സുകള്‍ സ്ഥാപിച്ചിട്ടുള്ള പ്രസിഡന്റ് ട്രംപ് ലക്ഷ്യമിട്ടുള്ള നീക്കമാണോ ഇപ്പോഴത്തെ പാട്ടക്കരാര്‍ റദ്ദാക്കലെന്ന ചോദ്യവും ശക്തമാണ്.

പൊട്ടോമാക് നദിയുടെ സമീപത്തും റോക്ക് ക്രീക്ക് പാര്‍ക്കിനടത്തുമുള്ള ഗോള്‍ഫ് ലിങ്കുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉടമസ്ഥതയ്ക്ക് ട്രംപിന്റെ സ്വകാര്യ കമ്പനി ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യവും ശ്ക്തമാണ്.

പാട്ടക്കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം തങ്ങളെതകര്‍ത്തു കളഞ്ഞതായി നാഷണല്‍ ലിങ്ക്‌സ് ട്രസ്റ്റിന്റെ ഉദ്യോഗസ്ഥര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. കോഴ്സുകളിലെ മൂലധന മെച്ചപ്പെടുത്തലുകള്‍ക്കായി 8.5 മില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്നും കോഴ്സുകള്‍ കൈകാര്യം ചെയ്യുന്ന കാലയളവില്‍ വരുമാനം ഇരട്ടിയിലധികം വര്‍ദ്ധിച്ചതായും അവര്‍ പറഞ്ഞു.

Trump administration terminates lease for Washington’s 3 public golf courses

Share Email
LATEST
More Articles
Top