ഗാസ സമാധാന സമിതിയിൽ ഭാഗമാകാൻ ഇന്ത്യയ്ക്ക്  ട്രംപിന്റെ ക്ഷണം 

ഗാസ സമാധാന സമിതിയിൽ ഭാഗമാകാൻ ഇന്ത്യയ്ക്ക്  ട്രംപിന്റെ ക്ഷണം 

വാഷിംഗ്ടൺ : ഇസ്രയേലും പലസ്തീനും തമ്മിൽ രൂക്ഷമായ ഭിന്നത നിലനിൽക്കുന്ന ഗാസയുടെ പുനർ നിർമാണത്തിനായുളള സമാധാന സമിതിയുടെ ഭാഗമാകാൻ ഇന്ത്യയ്ക്ക് ക്ഷണവുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്.

 ഡോണൾഡ്  ട്രംപ് അധ്യക്ഷനാവുന്ന സമിതിയിൽ 60  രാജ്യങ്ങൾക്കാണ് ക്ഷണം ലഭിച്ചത്. പാക്കിസ്ഥാനും സമിതിയിൽ ഉൾപ്പെടുന്നു.ഇന്ത്യയെ സമിതിയിലേക്ക് ക്ഷണിച്ചത്പലസ്തീനും ഇസ്രയേലിനും സ്വീകര്യമായ രാജ്യം എന്ന നിലയ്ക്കാണ് . ഇസ്രയേലുമായി പങ്കാളിത്തം പിന്തുടരുന്ന ഇന്ത്യ പലസ്തീനു മാനുഷിക പിന്തുണയും സഹായവും നൽകുകയും ചെയ്യുന്നു. 

ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയു ടെ ഭാഗമായിട്ട് ജനുവരി 15നാണ് സമാധാന സമിതി രൂപീകരിച്ചത്. ഭാവിയിൽ രാജ്യാന്തര സംഘർഷങ്ങൾ പരിഹരിക്കാനുള്ള സംവിധാനമായും സമാധാന സമിതിയെ മാറ്റാനും ലക്ഷ്യമുണ്ട്.

Trump invites India to join Gaza peace committee

Share Email
LATEST
More Articles
Top