ഷിക്കാഗോ, ലോസ് ഏഞ്ചല്‍സ്, ഓറിഗോണ്‍ എന്നിവിടങ്ങളില്‍ നിന്നും നാഷ്ണല്‍ ഗാര്‍ഡുകളെ പിന്‍വലിക്കുമെന്നു പ്രഖ്യാപിച്ച് ട്രംപ്

ഷിക്കാഗോ, ലോസ് ഏഞ്ചല്‍സ്, ഓറിഗോണ്‍ എന്നിവിടങ്ങളില്‍ നിന്നും നാഷ്ണല്‍ ഗാര്‍ഡുകളെ പിന്‍വലിക്കുമെന്നു പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഏറെ വിവാദമായ നാഷ്ണല്‍ ഗാന്‍ഡ് വിന്യാസം യുഎസിലെ മൂന്നു നഗരങ്ങളില്‍ നിന്നും പിന്‍വലിക്കുമെന്ന പ്രഖ്യാപനം നടത്തി യുഎസ് പ്രസിഡന്റ് ടോണള്‍ഡ് ട്രംപ്. ഷിക്കാഗോ, ലോസ് ഏഞ്ചല്‍സ്, ഓറിഗോണ്‍ നഗരങ്ങളില്‍ നിന്നും നാഷ്ണല്‍ ഗാര്‍ഡുകളെ പിന്‍വലിക്കുമെന്നു ട്രംപ്് സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലിലൂടെയാണ് വ്യക്തമാക്കിയത്.

ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള നഗരങ്ങളില്‍ നാഷ് ണല്‍ ഗാര്‍ഡുകളെ വിന്യസിക്കുന്ന നടപടിക്കെതിരേ വ്യാപക പരാതികളും നിരവധി നിയമപോരാട്ടങ്ങളും നടന്നിരുന്നു. എന്നാല്‍ നാഷ്ണല്‍ ഗാര്‍ഡുകളുടെ വിന്യാസം ഈ നഗരങ്ങൡലെ കുറ്റകൃത്യങ്ങള്‍ വളരെക്കുറയ്ക്കാന്‍ കഴിഞ്ഞതായി ട്രംപ് വ്യക്തമാക്കി.

കുറ്റകൃത്യം വര്‍ധിച്ചാല്‍ വീണ്ടും ഗാര്‍ഡ് വിന്യാസം നടത്തുമെന്നും ട്രംപ് അറിയിച്ചു. ഡമോക്രാറ്റ് ഗവര്‍ണര്‍മാര്‍ നാഷ്ണല്‍ ഗാര്‍ഡ് വിന്യാസത്തിനെതിരേ ശക്തമായ നിലപാട് തുടക്കം മുതലേ സ്വീകരിച്ചിരുന്നു.

trump pull national guard from losangels,chicago,ande origon

Share Email
LATEST
More Articles
Top