വെനസ്വേല അമേരിക്ക്‌യ്ക്ക് 50 മില്യണ്‍ ബാരല്‍ എണ്ണ നല്കുമെന്നു ഡോണള്‍ഡ് ട്രംപ്

വെനസ്വേല അമേരിക്ക്‌യ്ക്ക് 50 മില്യണ്‍ ബാരല്‍ എണ്ണ നല്കുമെന്നു ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പാതിരാത്രിക്ക് പിടികൂടി അമേരിക്കയിലേക്ക് കടത്തിയതിനു പിന്നാലെ വെനസ്വേലിയയില്‍ നിന്നും വന്‍ തോതില്‍ എണ്ണ അമേരിക്കയിലേക്ക് എത്തിക്കാന്‍ ട്രംപ് ഭരണകൂടം. വെനസ്വേല 50 മില്യണ്‍ ബാരല്‍ എണ്ണ അമേരിക്കയ്ക്ക് നല്‍കാമെന്നറിയിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.

തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ എണ്ണയുടെ പണം വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു. പദ്ധതി നടപ്പാക്കാന്‍ തന്റെ ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെനസ്വേലിയയില്‍ നിന്നും എണ്ണ കപ്പലുകള്‍ വഴി അമേരിക്കയിലെ സംഭരണകേന്ദ്രങ്ങളില്‍ എത്തിക്കും.

വെനസ്വേലയുടെ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് യുഎസ് എണ്ണ കമ്പനികള്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കാന്‍ തയാറാണെന്നും ട്രംപ് വ്യക്തമാക്കി. യുഎസിലെ ഏറ്റവും വലിയ മൂന്ന് എണ്ണ കമ്പനികളായ ചെര്‍വോണ്‍, എക്‌സോണ്‍ മൊബില്‍, കൊണോകോഫിലിപ്‌സ് എന്നിവ ട്രംപിന്റെ പദ്ധതികളെക്കുറിച്ച് നേരിട്ട് അഭിപ്രായം പറഞ്ഞിട്ടില്ല, എന്നാല്‍ വെനി സ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കമ്പനികളുടെ പ്രതിനിധികള്‍ വെള്ളിയാഴ്ച പ്രസിഡന്റിനെ കാണുമെന്ന് യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൂടുതല്‍ വിശദാംശങ്ങള്‍ ഇല്ലാതെ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പ്രാധാന്യം വിശകലനം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ടെക്‌സസിലെ ഹ്യൂസ്റ്റണിലുള്ള ബേക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഊര്‍ജ്ജ വിദഗ്ധന്‍ മാര്‍ക്ക് ഫിന്‍ലി പറഞ്ഞു.

Trump says Venezuela to hand over up to 50 million barrels of oil to US

Share Email
LATEST
More Articles
Top