ക്യൂബയ്ക്ക് എണ്ണ വില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുമെന്ന് ട്രംപ്

ക്യൂബയ്ക്ക് എണ്ണ വില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: വെനസ്വേലയ്ക്കു പിന്നാലെ ക്യൂബയിലും അമേരിക്ക പിടിമുറുക്കുന്നു. ക്യൂബയ്ക്ക് എണ്ണ നല്‍കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ  ഈടാക്കാനുള്ള പദ്ധതി നടപ്പാക്കുമെന്നു  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ക്യൂബയ്ക്ക് നേരിട്ടോ അല്ലാതെയോ എണ്ണ വില്‍ക്കുന്ന ഏതു രാജ്യത്ത് നിന്നും യുഎസില്‍  വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് തിരിച്ചടി തീരുവ ചുമത്തുമെന്ന് ഉത്തരവില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ പുതിയ താരിഫുകള്‍ എന്തൊക്കെയാണെന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നില്ല. ഏതെങ്കിലും  രാജ്യം ക്യൂബയ്ക്ക് എണ്ണ വില്‍ക്കുന്നതായി കണ്ടെത്തിയാല്‍, വാണിജ്യ, സ്റ്റേറ്റ്, ട്രഷറി, ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിമാരും യുഎസ് വ്യാപാര പ്രതിനിധിയും ആ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് വരുന്ന സാധനങ്ങള്‍ക്ക് അധിക താരിഫ് ചുമത്തണോ എന്ന് തീരുമാനിക്കും. തുടര്‍ന്ന് പ്രസിഡന്റ് ആ താരിഫുകള്‍ അന്തിമമായി നിര്‍ണയിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

യുഎസിന് ദോഷകരമായ അസാധാരണ നടപടികള്‍ ക്യൂബ സര്‍ക്കാര്‍ സ്വീകരിച്ചു വെന്നു എന്ന് ട്രംപിന്റെ ഉത്തരവില്‍ പറയുന്നു. ക്യൂബ റഷ്യയുമായും, ചൈന, ഇറാന്‍, ഹമാസ്, ഹിസ്ബുള്ള എന്നിവ യുമായുള്ള സഖ്യങ്ങളു ണ്ടാക്കിയതായും ട്രംപ് പരാമര്‍ശിച്ചു.മെക്‌സിക്കോ ഇപ്പോഴും എണ്ണ ക്യൂബയിലേക്ക്  അയയ്ക്കു ന്നുണ്ടെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം വ്യക്തമാ ക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ ഈ പരാമര്‍ശം

Trump threatens tariffs on countries selling oil to Cuba

Share Email
Top