ഗ്രീൻലാൻഡ് ഏറ്റെടുക്കാനുളള അമേരിക്കൻ നീക്കത്തിനു തടയിടുന്ന രാജ്യങ്ങൾക്ക് തീരുവ ചുമത്തുമെന്ന് ട്രംപ്

ഗ്രീൻലാൻഡ് ഏറ്റെടുക്കാനുളള അമേരിക്കൻ നീക്കത്തിനു തടയിടുന്ന രാജ്യങ്ങൾക്ക് തീരുവ ചുമത്തുമെന്ന് ട്രംപ്

കോപ്പൻഹേഗൻ : അമേരിക്ക ഗ്രീൻലാൻഡ് ഏറ്റെടുക്കാനുളള നീക്കം ശക്തമാക്കിയതിനു പിന്നാലെ വിവിധ യൂറോപ്യൻ രാജ്യങ്ങൾ ഈ നീക്കത്തിനെ തിരേ രംഗത്തുവന്നതോടെ താരിഫ് ഭീഷണിയുമായി ട്രംപ്  

ഗ്രീൻലൻഡിനെ നിയന്ത്രിക്കാനുള്ള അമേരിക്കൻ നീക്കത്തിന് ഒപ്പം നില്ക്കാത്ത രാജ്യങ്ങൾക്കു  മേൽ തീരുവ ചുമത്തുമെന്ന്  ട്രംപ് മുന്നറിയിപ്പ് നല്കി  . യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അനിവാര്യമാണെന്നും ചൈനയും റഷ്യയുംഗ്രീൻലാൻഡിൽ  ആധിപത്യത്തിനു ശ്രമം നടത്തുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് ദ്വീപിനെ സ്വന്തമാക്കാൻ ട്രംപിൻ്റെ ശ്രമം.

ഗ്രീൻലൻഡ് വിഷയത്തിൽ  ഒപ്പം നിന്നില്ലെ ങ്കിൽ രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തു മെന്ന്വ വൈറ്റ് ഹൗസിൽ  നടന്ന് ഒരു ചടങ്ങിൽ ട്രംപ് പറഞ്ഞു. ട്രംപിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ചർച്ചചെയ്യാനായി യുഎസ്, ഡെൻമാർക്ക്, ഗ്രീൻലൻഡ് എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥ‌ർ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

 റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ശിക്ഷാ നടപടികൾ ഏർപ്പെടു ത്തുകയും, അടുത്തിടെ ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് മേൽ വ്യാപകമായ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതിനു  പിന്നാലെയാണ് ഗ്രീൻലൻഡിനെ നിയന്ത്രിക്കാനുള്ള നീക്കത്തിൽ പിന്തുണ നൽകാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി ഉയർത്തിയിരിക്കുന്നത്.

Trump threatens to impose tariffs on countries that block US move to acquire Greenland

Share Email
LATEST
Top