ട്രംപിന്റെ രാജ്യാന്തര തിരിച്ചടി തീരുവയിൽ വിധി പറയുന്നത്  വീണ്ടും മാറ്റി 

ട്രംപിന്റെ രാജ്യാന്തര തിരിച്ചടി തീരുവയിൽ വിധി പറയുന്നത്  വീണ്ടും മാറ്റി 

വാഷിങ്ടൻ: ലോകരാജ്യങ്ങൾക്ക് യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ് ഏർപ്പെടു ത്തിയ തിരിച്ചടി തീരുവയിൽ വിധി പറയുന്നത് വീണ്ടും മാറ്റി.

ഉയർന്ന ഇറക്കുമതിത്തീരുവ വിവിധ രാജ്യങ്ങൾക്ക് മേൽ ചുമത്തിയത് നിലനില്കുമോ എന്നത് സംബന്ധിച്ചുള്ള കേസിൽ വിധി പറയുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. കേസ് പരിഗണിച്ച കോടതി വിധി പറയുന്നത് എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല

ഇത് മൂന്നാം വട്ടമാണ് സുപ്രീംകോടതി  വിധി പറയാതെ മാറ്റിവയ്ക്കുന്നത്. വിവിധ രാജ്യങ്ങൾക്കെതിരെ ഉയർന്ന തീരുവ ചുമത്താൻ പ്രസിഡന്റിനു  അവകാ ശമില്ലെന്നു കാട്ടി വിവിധ കമ്പനികളും 12 സംസ്ഥാനങ്ങളുമാണു സുപ്രീം കോടതിയെ സമീപിച്ചത്.

ഇതിൽ ട്രംപിന് എതിരെ വിധിയുണ്ടായാൽ രാജ്യാന്തര തലത്തിൽ തന്നെ ട്രംപ് ഭരണകൂടത്തിന് കനത്ത ആഘാതമാവും സമ്മാനിക്കുക.

Trump’s international retaliation tariff ruling postponed again

Share Email
LATEST
Top