വെനിസ്വേലയിലേക്ക് എണ്ണ ശേഖരിക്കാൻ പോയ രണ്ട് ചൈനീസ് സൂപ്പർ ടാങ്കർ കപ്പലുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങി

വെനിസ്വേലയിലേക്ക് എണ്ണ ശേഖരിക്കാൻ പോയ രണ്ട് ചൈനീസ് സൂപ്പർ ടാങ്കർ കപ്പലുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങി

ബീജിംഗ്: വെനിസ്വേലയിലേക്ക് എണ്ണ ശേഖരിക്കാൻ പോയ ചൈനയുടെ രണ്ട്  സൂപ്പർ ടാങ്കർ കപ്പലുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് തിരികെ പോന്നു. വാർത്ത ഏജൻസിയായ റോയ്റ്റേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചൈനീസ്  പതാകയുള്ള സൂപ്പർ ടാങ്കറുകൾ കാരക്കസിൽ നിന്ന്  ക്രൂഡ് ഓയിൽ കയറ്റാൻ ആണ് പോയത്..

അമേരിക്കൻ ഉപരോധങ്ങളും വെനിസ്വേലയിലെ  അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ടാങ്കറുകൾ യാത്ര നിർത്തി ഏഷ്യയിലേക്ക് മടങ്ങി പോകുന്നത്. ഈ നീക്കം ആഗോള എണ്ണ വിപണിയിലും വെനസ്വേല–ചൈന ഊർജ്ജ കരാറുകളിലും ചർച്ചയായി. 

വെനിസ്വേലയ്ക്കുമേലുള്ള യുഎസ് എണ്ണ ഉപരോധത്തിനും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ്പി ടികൂടിയതി നെത്തുടർന്നുള്ള രാഷ്ട്രീയഅസ്ഥി രതയ്ക്കിടയിലാണ്  പുതിയ സംഭവം.  കൂറ്റൻ  ക്രൂഡ് ഓയിൽ ടാങ്കറുകളായ   സിങ്‌യെ, തൗസൻഡ് സണ്ണി എന്നിവ ആഴ്ചകളോളം അറ്റ്ലാന്റിക് സമുദ്രത്തിൽ നങ്കൂരമിട്ടിരുന്നു.

2025   അവസാനം വെനിസ്വേലൻ സമു ദ്രാതിർത്തിയിലേക്ക് പ്രവേശി ക്കുകയോ പുറത്തേക്ക് പോകുകയോ ചെയ്യുന്ന എണ്ണ ടാങ്കറുകൾക്ക് വാഷിംഗ്ടൺ പൂർണ്ണമായ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് വെനിസ്വേലയുടെ ഊർജ്ജ കയറ്റുമതിയിൽ കനത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. റഷ്യൻ പതാകയിലുള്ള ഒരു വലിയ എണ്ണ ടാങ്കർ യുഎസ് സൈന്യം റെയ്ഡ് ചെയ്ത് പിടിച്ചെടുത്തതിന് ശേഷമാണ് ചൈനയുടെ നടപടി.

Two Chinese supertankers heading to Venezuela to collect oil have returned halfway

Share Email
LATEST
More Articles
Top